1930ന് ശേഷമുള്ള ഏറ്റവും മോശം സാമ്പത്തിക മാന്ദ്യത്തിലേക്കാണ് ലോകം പോകുന്നതെന്ന് ഐഎംഎഫ്. കൊറോണ വൈറസ് നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ടെന്നും വീണ്ടെടുക്കൽ ഉറപ്പാക്കാൻ വലിയ പ്രവർത്തനങ്ങൾ വേണ്ടി വരുമെന്നും ഐഎംഎഫ് മേധാവി ക്രിസ്റ്റലീന ജോർജിവ പറഞ്ഞു.
192 രാജ്യങ്ങളിലും പ്രദേശങ്ങളിലുമായി 95,700 മരണങ്ങളാണ് കൊവിഡ് കാരണം ഉണ്ടായിരിക്കുന്നത്. വൈറസ് ബാധിതരുടെ എണ്ണം 16 ലക്ഷത്തിന് മുകളിലും ആഗോള സാമ്പത്തിക രംഗം തന്നെ പ്രതിസന്ധിയിലുമാണ്.2020 ൽ ആഗോള വളർച്ച കുത്തനെ നെഗറ്റീവ് ആയിരിക്കുമെന്നാണ് ഐഎംഎഫ് കരുതുന്നത്.180 അംഗരാജ്യങ്ങളിലെ 170 രാജ്യങ്ങൾക്കും പ്രതിശീർഷ വരുമാനത്തിൽ കുറവ് സംഭവിക്കുമെന്നും ഐഎംഎഫ് പറഞ്ഞു.