സഹസ്രാൻബ്ദങ്ങൾക്ക് മുൻപ് ഭൂമിയിൽ ജീവിച്ചിരുന്ന ഡിനോസറുകളെ കുറിച്ച് നമുക്ക് കേട്ടറിവ് മാത്രമേ ഒള്ളു. ജുറാസിക് പാർക് എന്ന സിനിമയിലൂടെ പല ഡിനോസറുകളുടെ ഏകദേശ രൂപവും നമ്മൾ കണ്ടിട്ടുണ്ട്. ഇപ്പോഴിതാ ഫ്രാൻസിൽനിന്നും കൂറ്റൻ ഡിനോസറിന്റെ തുടയെല്ല് കണ്ടെത്തിയിരിക്കുകയാണ് വലിയ കേടുപാടുകൾ ഒന്നുംകൂടാതെയാണ് തുടയെല്ല് കണ്ടെത്തിയിരിക്കുന്നത്.
ഡിനോസർ ഫോസിലുകൾക്ക് പേരുകേട്ട ഫ്രാൻസിലെ ഒഷക്-ഷെറോന്ത് എന്ന മേഖലയിൽനിന്നുമാണ് രണ്ട് മീറ്ററോളം നീളമുള്ള കൂറ്റൻ തുടയെല്ല് കണ്ടെത്തിയിരിക്കുന്നത്. 500 കിലോഗ്രാമോളം ഇതിന് തൂക്കം വരും. ഈ മേഖലയിൽ പര്യവേശണം നടത്തുന്ന പാലിയന്റോളജിസ്റ്റുകളാണ് ഡിനോസറിന്റെ തുടയെല്ല് കണ്ടെത്തിയത്. പ്രദേശത്തുനിന്നും കണ്ടെത്തിയ ഫോസിലുകൾ കൂട്ടിച്ചേർത്ത് ഡിനോസറിന്റെ അസ്ഥിരൂപം ഉണ്ടാക്കുകയാണ് ഇപ്പോൾ ഗവേഷകർ.
14 കോടി വർഷങ്ങൾക്ക് മുണ്ടായിരുന്ന ജുറാസിക് കാലഘട്ടത്തിലെ അവസാന കാലത്ത് ജീവിച്ചിരുന്ന സൊറാപോഡുകൾ എന്ന ഡിനോസറിന്റേതാണ് കണ്ടെത്തിയ തുടയെല്ല് എന്നാണ് അനുമാനം. നീണ്ട കഴുത്തുകളും ചെറിയ തലയും വമ്പൻ ശരീരവും ഉണ്ടായിരുന്ന സസ്യബുക്കുകളായ ഈ ഡിനോസറുകളെ ജുറാസിക് പാർക്കി സിനിമകളിലൂടെ നമുക്ക് പരിചിതമാണ്. സൊറാപോഡ് വിഭാത്തിൽപ്പെട്ട ഡിനോസറിന്റെ മറ്റൊരു തുടയെല്ല് പ്രദേശത്തുനിന്നും നേരത്തെ തന്നെ ലഭിച്ചിരുന്നു.