Select Your Language

Notifications

webdunia
webdunia
webdunia
webdunia

മതസംഘടനകൾ രാഷ്ട്രീയ പാർട്ടികളായി മാറുന്നത് എന്ത് ലക്ഷ്യംവച്ച് ?

മതസംഘടനകൾ രാഷ്ട്രീയ പാർട്ടികളായി മാറുന്നത് എന്ത് ലക്ഷ്യംവച്ച് ?
, ബുധന്‍, 31 ജൂലൈ 2019 (15:30 IST)
എല്ലാ മതങ്ങൾക്കും തുല്യ പ്രാധാന്യം നൽകുന്ന, പൗരൻമാർക്ക് തിരഞ്ഞെടുപ്പിന് സ്വതന്ത്ര്യം നൽകുന്ന ഭരണഘടനയാണ് ഇന്ത്യക്കുള്ളത്. ലോകത്തിന് മുന്നിൽ ഇന്ത്യ മാതൃകയാകുന്നത് ഈ കാരണംകൊണ്ടാണ്. ഏതു മതത്തിൽപ്പെട്ടവർക്കും വിശ്വാസങ്ങളും ആരാധനാ സ്വാതന്ത്ര്യവും ഇന്ത്യൻ ഭരണഘടന ഉറപ്പുവരുത്തുന്നുണ്ട് എന്നാൽ ചില മതസംഘടനകൾ ഇതുകൊണ്ട് തൃപ്‌തിപ്പെടുന്നില്ല എന്നതാണ് വാസ്തവം.
 
സ്വന്തം മതത്തിന് കൂടുതൽ പ്രധാന്യം ലഭിക്കണം എന്ന് ചിലർ കരുതുമ്പോൾ ഇല്ലാതാകുന്നത് രാജ്യത്തെ സമാധാന അന്തരീക്ഷമാണ്. വർഗീയ കലാപങ്ങളായും ലഹളകളായും പലപ്പോഴും അത് രാജ്യത്തിന്റെ പല ഭാഗങ്ങളിലും പ്രതിഫലിക്കുകയും ചെയ്തു. രജ്യത്തെ അധികാരത്തിൽ നിർണായക ശതിയായി മാറുക എന്ന തരത്തിലേക്ക് ഇന്ത്യയിലെ ചില മതസംഘടനകൾ ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു എന്നതാണ് ഏറെ ഗൗരവകരമായ കാര്യം.
 
ഇന്ന് രാജ്യം ഭരിക്കുന്നത്പോലും മതം പറഞ്ഞ് ഭരണത്തിലെത്തിയവരാണ്. രാജ്യത്ത് പല മത സംഘടനകളും രാഷ്ട്രീയ പാർട്ടികൾ രൂപീകരിക്കുകയും തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുകയും ചെയ്യുന്നുണ്ട്. ചിലതെല്ലാം മതങ്ങളുടെ പേരിലും ചിലതെല്ലാം സ്വതന്ത്രമായ പേരുകളിലുമാണ് പ്രവർത്തിക്കുന്നത്. ഇതിൽ പലതും പ്രാദേശികമായി പ്രബലമായ രാഷ്ട്രിയ പാർട്ടികൾ തന്നെയാണ്. ഇത്തരത്തിൽ പാർട്ടി രൂപീകരിക്കുന്നതും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും ഒരിക്കലും തെറ്റുമല്ല.
 
എന്നാൽ മതസംഘടനകൾ രാഷ്ട്രീയ പാർട്ടികളായി മാറുന്നതിന് പിന്നിലെ ഉദ്ദേശശുദ്ധിയാണ് ചോദ്യം ചെയ്യപ്പെടുന്നത്. രാജ്യത്ത് അധികാരം സ്ഥാപിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യം എന്ന് ഒളിഞ്ഞും തെളിഞ്ഞും പല സംഘടനകളും വെളിപ്പെടുത്തിയിട്ടുമുണ്ട്. മതം രാജ്യം ഭരിക്കുന്ന നിലയിലേക് എത്തിക്കുക. എല്ലാ മത രാഷ്ട്രിയ സംഘടനകളും ഈ ലക്ഷ്യം വച്ചുള്ളതാണ് എന്ന് ഒരിക്കലും പറയാൻ സാധിക്കില്ല. ചുരുക്കം ചില സംഘടനകൾ ഇത് ഒരു ദീർഘകാല അടിസ്ഥാനത്തിലുള്ള ലക്ഷ്യമായി കണ്ട് പ്രവർത്തിക്കുന്നു എന്നതാണ് വാസ്തവം.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗാന്ധി കുടുംബത്തിൽ നിന്ന് ആരും വേണ്ട, പ്രിയങ്ക വേണ്ട; നിർദേശം ആവർത്തിച്ച് രാഹുൽ ഗാന്ധി