Webdunia - Bharat's app for daily news and videos

Install App

ടൈ​റ്റാ​നി​ക് ദുരന്തത്തിൽ മരിച്ചയാളുടെ കത്ത് ലേലത്തില്‍ വിറ്റു; ലേലത്തുക അറിഞ്ഞാല്‍ ആരുമൊന്ന് അമ്പരക്കും !

ടൈ​റ്റാ​നി​ക് ദുരന്തത്തിൽ മരിച്ചയാളുടെ കത്ത് ഒ​രു കോ​ടി​യി​ല​ധി​കം രൂ​പ​യ്ക്ക് ലേലത്തിൽ വിറ്റു

Webdunia
തിങ്കള്‍, 23 ഒക്‌ടോബര്‍ 2017 (11:08 IST)
ടൈ​റ്റാ​നി​ക് ക​പ്പ​ൽ ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച വ്യക്തിയുടെ ക​ത്ത് ഒ​രു കോ​ടി​യിലേറെ രൂ​പ​യ്ക്ക് ലേ​ല​ത്തി​ൽ വി​റ്റു. കപ്പലിലെ ഫ​സ്റ്റ് ക്ലാ​സ് യാ​ത്ര​ക്കാ​ര​നാ​യ അ​ല​ക്സാ​ണ്ട​ർ ഒ​സ്ക​ർ ഹോ​ൾ​വേ​ഴ്സ​ൺ ത​ന്‍റെ അമ്മയ്ക്ക് ​എ​ഴു​തി​യ ക​ത്താണ് 166,000 ഡോ​ള​റിന് ലേ​ല​ത്തി​ൽ വി​റ്റ​ത്. ക​പ്പ​ൽ ദു​ര​ന്ത​ത്തിന്റെ അ​വ​ശേ​ഷി​പ്പു​ക​ളി​ൽ ഏ​റ്റ​വും കൂടിയ തു​ക​ക്ക് വി​റ്റു പോ​യ​തും ഈ ​ക​ത്താ​യിരുന്നു.
 
1912 ഏ​പ്രി​ൽ 13ന് ​എ​ഴു​തി​യ ഈ ക​ത്തി​ൽ രാ​ജ​കീ​യ ക​പ്പ​ലി​നെ​യും ക​പ്പ​ലി​ലെ ഭ​ക്ഷ​ണ​ത്തെ​യും സം​ഗീ​ത​ത്തെ​യും കു​റി​ച്ചെല്ലാമാണ് വ്യക്തമാക്കുന്നത്. അ​ക്കാ​ല​ത്തെ ധ​നി​ക​നാ​യ അ​മേ​രി​ക്ക​ൻ വ്യാ​പാ​രി ജോ​ൺ ജേ​ക്ക​ബ് ഓ​സ്റ്റ​ർ അ​ട​ക്ക​മു​ള്ള യാ​ത്രി​ക​ർ​ക്കെ​പ്പ​മു​ള്ള അ​നു​ഭ​വ​ങ്ങ​ളും ക​ത്തി​ൽ വി​വ​രി​ക്കു​ന്നു. വി​ചാ​രി​ച്ച പോ​ലെ പോ​കു​ക​യാ​ണെ​ങ്കി​ൽ ബു​ധ​നാ​ഴ്ച രാ​വി​ലെ ന്യൂ​യോ​ർ​ക്കി​ലെ​ത്തു​മെന്നും കത്തില്‍ പ​റ​യു​ന്നു. 
 
1912 ഏ​പ്രി​ൽ 14നാണ് ​മ​ഞ്ഞു​മ​ല​യി​ൽ ഇ​ടിച്ചതിനെ തുടര്‍ന്ന് ടൈ​റ്റാ​നി​ക് ത​ക​ർ​ന്ന​ത്. ക​പ്പ​ൽ ദു​ര​ന്ത​ത്തി​ൽ 1500ലേറെ ആളുകളാണ് മ​രി​ച്ചി​രു​ന്നത്. ഹോ​ഴ്സ​ണിന്റെ മൃ​ത​ദേ​ഹ​ത്തി​ൽ നി​ന്ന് ല​ഭി​ച്ച ക​ത്ത് കു​ടും​ബാം​ഗ​ങ്ങ​ളാ​യ ഹെ​ൻ​ട്രി അ​ൽ​ഡ്രി​ഡ്ജും മ​ക​നു​മാ​ണ് ലേ​ലം ന​ട​ത്തി​യ​ത്. 

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments