Select Your Language

Notifications

webdunia
webdunia
webdunia
webdunia

അഫ്ഗാനിസ്ഥാനിലെ ഭൂകമ്പം: മരണം 600 കടന്നു, 1300 പേര്‍ക്ക് പരിക്ക്

റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. സംഭവത്തില്‍ 1300 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

earthquake

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 1 സെപ്‌റ്റംബര്‍ 2025 (13:52 IST)
earthquake
അഫ്ഗാനിസ്ഥാനില്‍ വന്‍ ഭൂകമ്പം. ഭൂകമ്പത്തില്‍ മരണം 600 കടന്നു. റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. സംഭവത്തില്‍ 1300 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ തെക്ക് കിഴക്കന്‍ മേഖലയിലാണ് ഭൂകമ്പം ഉണ്ടായത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് താലിബാന്‍ ഭരണകൂടം അറിയിച്ചിട്ടുള്ളത്.
 
നൂറുകണക്കിന് ആളുകള്‍ ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നു എന്നാണ് വിവരം. ഭൂകമ്പത്തെ നേരിടാന്‍ അന്താരാഷ്ട്ര സമൂഹം സഹായിക്കണമെന്ന് താലിബാന്‍ അഭ്യര്‍ത്ഥിച്ചു. 2022ലും 2023ലും അഫ്ഗാനിസ്ഥാനില്‍ ഉണ്ടായ ഭൂചലനത്തില്‍ രണ്ടായിരത്തോളം പേര്‍ മരണപ്പെട്ടിരുന്നു.
 
നംഗര്‍ഹാര്‍ പ്രവിശ്യയിലെ ജലാലാബാദിന് 27 കിലോമീറ്റര്‍ വടക്കുകിഴക്കായാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. എട്ട് കിലോമീറ്റര്‍ ആഴത്തില്‍ പ്രകമ്പനം അനുഭവപ്പെട്ടു. നൂര്‍ ഗുല്‍, സോകി, വാട്പുര്‍, മനോഗി തുടങ്ങിയ പ്രദേശങ്ങള്‍ ബാധിക്കപ്പെട്ടു. നൂറുകണക്കിന് വീടുകള്‍ പൂര്‍ണമായോ ഭാഗികമായോ നശിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുതിയ താരിഫുകൾ നിയമവിരുദ്ധം, ട്രംപിനെതിരെ ഫെഡറൽ കോടതി വിധി: തീരുവയില്ലെങ്കിൽ അമേരിക്ക നശിക്കുമെന്ന് ട്രംപ്