മോശം കാര്യങ്ങൾ സംഭവിക്കും, അഫ്ഗാന് മുന്നറിയിപ്പ് നൽകി ട്രംപ്, നടക്കാൻ പോകുന്നത് സൈനിക നീക്കമോ?
2001 സെപ്റ്റംബര്‍ 11ലെ ആക്രമണങ്ങള്‍ക്ക് ശേഷമാണ് അഫ്ഗാനിലെ സൈനിക നിയന്ത്രണം യുഎസ് ഏറ്റെടുത്തത്. 2021ല്‍ യുഎസ് സൈന്യം അഫ്ഗാനില്‍ നിന്നും പിന്മാറിയതോടെ വ്യോമത്താവളത്തിന്റെ നിയന്ത്രണം താലിബാനായി.
അഫ്ഗാന് അധിനിവേശ സമയത്ത് യുഎസ് വ്യോമത്താവളമായിരുന്ന ബഗ്രാം വിമാനത്താവളത്തിന്റെ നിയന്ത്രണം നല്‍കിയില്ലെങ്കില്‍ അഫ്ഗാനിസ്ഥാന് മോശം കാര്യങ്ങള്‍ സംഭവിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. താവളം തിരികെ പിടിക്കാന്‍ സൈനിക നീക്കമുണ്ടാകുമെന്ന സൂചനയാണ് ട്രംപ് നല്‍കിയിരിക്കുന്നത്.
2001 സെപ്റ്റംബര്‍ 11ലെ ആക്രമണങ്ങള്‍ക്ക് ശേഷമാണ് അഫ്ഗാനിലെ സൈനിക നിയന്ത്രണം യുഎസ് ഏറ്റെടുത്തത്. 2021ല്‍ യുഎസ് സൈന്യം അഫ്ഗാനില്‍ നിന്നും പിന്മാറിയതോടെ വ്യോമത്താവളത്തിന്റെ നിയന്ത്രണം താലിബാനായി. ബഗ്രാം വ്യോമത്താവളം തിരിച്ചുപിടിക്കാനുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും ട്രംപ് പറഞ്ഞു. അതേസമയം ബഗ്രാം വ്യോമത്താവളം പിടിച്ചെടുക്കാന്‍ അമേരിക്ക സൈനികമായ നീക്കം നടത്തുമെന്നാണ് റോയിട്ടേഴ്‌സ് അമേരിക്കന്‍ സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ബഗ്രാം വിമാനത്താവളത്തിന്റെ നിയന്ത്രണം വീണ്ടെടുക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെയും വ്യക്തമാക്കിയിരുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി കിയാ സ്റ്റാമറിനൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് യുഎസ് സേന അഫ്ഗാനില്‍ തിരിച്ചെത്തുമെന്ന സൂചന ട്രംപ് നല്‍കിയത്. അമേരിക്കയ്ക്ക് ഭീഷണിയായ ചൈന, ഇറാന്‍ എന്നീ രാജ്യങ്ങളെ കാര്യക്ഷമമായി നിരീക്ഷിക്കാനും സൈനിക നടപടികള്‍ വേഗത്തിലാക്കാനും ബഗ്രാം നിയന്ത്രണത്തിലാക്കുന്നതോടെ യുഎസിന് സാധിക്കും.