പ്രതികാരചുങ്കം ഇനിയും ഉയര്‍ത്തുമെന്ന് ഡൊണാള്‍ഡ് ട്രംപ്; തീരുവയെ നേരിടാന്‍ ബ്രിക്‌സ് രാജ്യങ്ങളുടെ വെര്‍ച്വല്‍ ഉച്ചകോടി ഇന്ന് നടക്കും
ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ തീരുവാ ഇനിയും ഉയര്‍ത്തുമെന്ന് ട്രംപ് പറഞ്ഞു.
പ്രതികാരചുങ്കത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ തീരുവാ ഇനിയും ഉയര്‍ത്തുമെന്ന് ട്രംപ് പറഞ്ഞു. ട്രംപിന്റെ തീരുവ നേരിടുന്നതിനായി ബ്രിക്‌സ് രാജ്യങ്ങളുടെ ഉച്ചകോടി ഇന്ന് വെര്‍ച്വലായി നടക്കും. അതേസമയം വ്യാപാര കരാര്‍ ചര്‍ച്ചകള്‍ക്കായി യൂറോപ്യന്‍ യൂണിയന്‍ കമ്മീഷണര്‍മാര്‍ ഇന്ന് ഡല്‍ഹിയിലെത്തും.
ഇന്ത്യ -യൂറോപ്യന്‍ യൂണിയന്‍ കരാര്‍ ജനുവരിയില്‍ ഒപ്പുവയ്ക്കാനാണ് ആലോചിക്കുന്നത്. ചര്‍ച്ചകള്‍ വിജയിച്ചാല്‍ യൂറോപ്യന്‍ നേതാക്കളെ റിപ്പബ്ലിക് ദിന അതിഥികളായി ക്ഷണിക്കും. റഷ്യയ്ക്കായി കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താനാണ് ആലോചിക്കുന്നതെന്ന് ട്രംപ് പറഞ്ഞു. മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി നല്‍കവെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്കും കൂടുതല്‍ തീരുവ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇന്ത്യ സോറി പറഞ്ഞ് വ്യാപാര കരാറിനായി ട്രംപിനെ സമീപിക്കുമെന്ന് അമേരിക്കന്‍ വാണിജ്യ സെക്രട്ടറി ഹൊവാര്‍ഡ് ലട്നിക്. രണ്ടു മാസങ്ങള്‍ക്കുള്ളില്‍ ഇന്ത്യ സോറി പറഞ്ഞു വ്യാപാരനായി സമീപിക്കുമെന്നാണ് ലട്നിക് പറഞ്ഞത്. അമേരിക്കയുടെ തീരുവകള്‍ ഇന്ത്യന്‍ ബിസിനസുകളെ തളര്‍ത്തുമെത്തും. അവര്‍ തന്നെ കരാര്‍ ആവശ്യപ്പെടും. ഇന്ത്യാ റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തും. ബ്രിക്സ് സഖ്യത്തില്‍ ഇന്ത്യ തുടരരുത്.- ലട്നിക് പറഞ്ഞു.