Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

500 ശതമാനം അധിക ഡാറ്റ, 60 ശതമാനം ഡിസ്‌ക്കൗണ്ട്; ബിഎസ്എന്‍എല്‍ വീണ്ടും ഞെട്ടിക്കുന്നു !

പുതിയ ഓഫറുമായി ബിഎസ്എൻഎൽ

500 ശതമാനം അധിക ഡാറ്റ, 60 ശതമാനം ഡിസ്‌ക്കൗണ്ട്; ബിഎസ്എന്‍എല്‍ വീണ്ടും ഞെട്ടിക്കുന്നു !
, വ്യാഴം, 2 നവം‌ബര്‍ 2017 (11:03 IST)
പുതിയ ഓഫറുമായി ബിഎസ്എൻഎൽ രംഗത്ത്. ഈ ഓഫറില്‍ 500 ശതമാനം അധിക ഡാറ്റയും 60 ശതമാനം ഡിസ്‌ക്കൗണ്ടുമാണ് ബിഎസ്എന്‍എല്‍ നല്‍കുന്നത്. കഴിഞ്ഞ ദിവസം മുതല്‍ ആരംഭിച്ച ഈ ഓഫര്‍ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്ക് മാത്രമേ ലഭ്യമാകുകയുള്ളൂ.  
 
225 രൂപ, 325 രൂപ, 525 രൂപ, 725 രൂപ, 799 രൂപ, 1125 രൂപ, 1525 രൂപ എന്നിങ്ങനെയുള്ള ഏഴു പോസ്റ്റ്‌പെയ്ഡ് പ്ലാനുകളാണ് ലോട്ട് ലോ എന്ന പേരിലുള്ള ഈ പ്ലാനില്‍ നല്‍കിയിരിക്കുന്നത്. എല്ലാ പോസ്റ്റ്‌പെയ്ഡ് പ്ലാനിലും ഒരു നിശ്ചിത പ്രതിമാസ റീച്ചാര്‍ജ്ജ് ചെയ്തിരിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 
 
അതായത് 99 രൂപ, 149 രൂപ, 225 രൂപ, 325 രൂപ,525 രൂപ, 725 രൂപ, 799 രൂപ, 1125 രൂപ, 1525 രൂപ എന്നിങ്ങനെയുള്ള റീച്ചാര്‍ജാണ് ചെയ്യേണ്ടത്. അതിലൂടെയാണ് ഫ്രീ ഡാറ്റ ലഭിക്കുക. അതായത് 500എംബി, 3ജിബി, 7ജിബി, 15ജിബി, 30ജിബി, 60ജിബി, 90ജിബി എന്നീ നിരക്കിലാണ് ഡാറ്റ ലഭ്യമാകുക. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജീവിന്റെ കൊലപാതകം കയ്യബദ്ധം, ക്വട്ടേഷന്‍ നല്‍കിയത് ബന്ദിയാക്കാന്‍: അഡ്വ. ഉദയഭാനു