Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

അമേരിക്കയിൽ ആശങ്ക പരത്തി വളർത്തു പൂച്ചകൾക്കും, മൃഗശാലയിലെ കടുവകൾക്കും, സിംഹങ്ങൾക്കും കൊവിഡ് 19

അമേരിക്കയിൽ ആശങ്ക പരത്തി വളർത്തു പൂച്ചകൾക്കും, മൃഗശാലയിലെ കടുവകൾക്കും, സിംഹങ്ങൾക്കും കൊവിഡ് 19
, വ്യാഴം, 23 ഏപ്രില്‍ 2020 (09:23 IST)
അമേരിക്കയിൽ ആശങ്ക പരത്തി വളത്തുമൃഗങ്ങൾക്ക് ഉൾപ്പടെ കൊവിഡ് 19 ബാധ സ്ഥിരീകരിക്കുന്നു. രണ്ട് വളർത്തു പൂച്ചകൾക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതായാണ് റിപ്പോർട്ടുകൾ. രണ്ട് കേസുകളും വ്യത്യസ്ത പ്രദേശങ്ങളിലായാണ് റിപ്പോർട്ട് ചെയ്തിരിയ്ക്കുന്നത്. പൂച്ചകൾക്ക് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ കണ്ടെത്തിയിട്ടുണ്ട് എങ്കിലും രോഗം ഭേതമാകും എന്നാണ് ആരോഗ്യ പ്രവർത്തകർ പറയുന്നത്. 
 
അമേരിക്കയിലെ ബ്രോണ്‍ക്‌സ് മൃഗശാലയിലെ കടുവകള്‍ക്കും സിംഹങ്ങള്‍ക്കും രോഗം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുണ്ട്. നാല് കടുവകള്‍ക്കും മൂന്ന് സിംഹങ്ങൾക്കും രോഗം സ്ഥിരീകരിച്ചതായാണ് റിപ്പോർട്ടുകൾ. അതേസമയം, ഇവ മനുഷ്യരിലേക്ക് രോഗം പരത്തുമെന്ന് കരുതുന്നില്ലെന്നും, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നുമാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊവിഡ് ഭീതി ഉടൻ അവസാനിക്കില്ല, രോഗവ്യാപനം ദീർഘകാലം നീണ്ടുനിൽക്കുമെന്ന് ലോകാരോഗ്യ സംഘടന