എരിവുള്ള ഭക്ഷണം കഴിച്ച് ചുമച്ച യുവതിയുടെ വാരിയെല്ലുകള്‍ പൊട്ടി. ചൈനയിലെ ഷാങ്ഹായിലുള്ള ഹുവാങ് എന്ന സ്ത്രീക്കാണ് ഇത്തരമൊരു തിക്താനുഭവം ഉണ്ടായത്. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ ഹുവാങ്ങ് ശക്തമായി ചുമക്കുകയായിരുന്നു. പെട്ടെന്ന് ഉള്ളില്‍ നിന്ന് എന്തോ പൊട്ടുന്ന ശബ്ദം കേട്ടെങ്കിലും കാര്യമാക്കിയിരുന്നില്ല.
ഒന്ന് രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ ശ്വാസം എടുക്കുമ്പോള്‍ വേദന തോന്നി ഡോക്ടറെ കാണുകയായിരുന്നു. സ്‌കാനിങ് റിപ്പോര്‍ട്ടിലാണ് വാരി എല്ലുകള്‍ ഒടിഞ്ഞതായി കണ്ടെത്തിയത്. നാലു വാരിയല്ലുകളാണ് പൊട്ടിയത്. അസ്ഥികളെ താങ്ങാന്‍ അവരുടെ ശരീരത്തില്‍ പേശികള്‍ ഇല്ലാത്തതിനാലാണ് അത് പൊട്ടിയതെന്നാണ് ഡോക്ടര്‍ പറയുന്നത്.