Webdunia - Bharat's app for daily news and videos

Install App

ബ്രിട്ടനിലെ ഏറ്റവും ഭാരം കൂടിയ മനുഷ്യന്‍ 34മത് പിറന്നാളിന് മുന്നെ മരണത്തിന് കീഴടങ്ങി; മരണ കാരണം ഇതാണ്

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 6 മെയ് 2024 (10:13 IST)
jason
ബ്രിട്ടനിലെ ഏറ്റവും ഭാരം കൂടിയ മനുഷ്യന്‍ ജാസന്‍ ഹാല്‍ട്ടന്‍ തന്റെ 34മത് പിറന്നാളിന് ദിവസങ്ങള്‍ അവശേഷിക്കെ മരണത്തിന് കീഴടങ്ങി. ശരീര അവയവങ്ങള്‍ പരാജയപ്പെട്ടതാണ് മരണത്തിന് കാരണമായത്. ഏകദേശം 317 കിലോ ആയിരുന്നു ഇദ്ദേഹത്തിന്റെ ഭാരം. ഇദ്ദേഹത്തിന്റെ അവയവങ്ങളില്‍ ആദ്യം പണിമുടക്കിയത് വൃക്കയെന്നാണ് മാതാപ് ലെയ്‌സാ പറയുന്നത്. ഇതിനുശേഷം ഒരാഴ്ചക്കുള്ളില്‍ മകന്‍ മരിക്കുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായും ഇവര്‍ പറയുന്നു. അമിതവണ്ണമാണ് അവയവ പരാജയത്തിലേക്ക് നയിച്ചത്. 
 
ജാസന് യൗനകാലം മുതല്‍ അമിതമായി ആഹാരം കഴിക്കുന്ന ശീലമുണ്ടായി. പിതാവിന്റെ മരണശേഷമാണ് ജാസന് ഈയൊരു പ്രശ്‌നം ഉണ്ടായത്. ദിവസവും 10000 കലോറി ഭക്ഷണം ഇദ്ദേഹം കഴിക്കുമായിരുന്നു. ശ്വസനപ്രശ്‌നങ്ങളും ഉണ്ടായിരുന്നു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തനിക്ക് സമയം കഴിയാറായെന്ന് പ്രായം 34 ആകുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. 2020ല്‍ ഇദ്ദേഹം ഫ്‌ളാറ്റിലെ മൂന്നാമത്തെ നിലയില്‍ നിന്നും വീണിരുന്നു. അന്ന് ക്രെയിന്‍ ഉപയോഗിച്ചായിരുന്നു ഇദ്ദേഹത്തെ രക്ഷപ്പെടുത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

നിപ രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍; ഇന്ന് ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ്

ആലപ്പുഴയില്‍ വിദേശത്തുനിന്നെത്തിയ ആള്‍ക്ക് എംപോക്‌സ് സംശയം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പുനലൂരില്‍ കാറപകടം; അമ്മയ്ക്കും മകനും ദാരുണാന്ത്യം

ചിക്കൻ കറിയിൽ പുഴുക്കളെ കണ്ടെത്തിയതായി പരാതി - ഹോട്ടൽ അടപ്പിച്ചു

കട്ടപ്പനയിലെ ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കള്‍; മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

അടുത്ത ലേഖനം
Show comments