Webdunia - Bharat's app for daily news and videos

Install App

മോഷ്ടാവിന് പിന്നാലെ പായുന്നതിനിടെ പൊലീസുകാരനെ ട്രെയിനിടിച്ചു, വീഡിയോ പുറത്തുവിട്ട് അധികൃതര്‍

ആന്‍റി ആന്‍റേഴ്സണ്‍ എന്ന ഉദ്യോഗസ്ഥനെയാണ് ട്രെയിന്‍ ഇടിച്ചത്.

റെയ്‌നാ തോമസ്
വെള്ളി, 17 ജനുവരി 2020 (16:24 IST)
മോഷ്ടാവിന് പിന്നാലെ പായുന്നതിനിടെ അമേരിക്കയിലെ ജോര്‍ജിയയില്‍  പൊലീസ് ഓഫീസറെ ട്രെയിന്‍ ഇടിച്ചു.ആന്‍റി ആന്‍റേഴ്സണ്‍ എന്ന ഉദ്യോഗസ്ഥനെയാണ് ട്രെയിന്‍ ഇടിച്ചത്. ജനുവരി ഏഴിന് നടന്ന അപകടത്തിന്‍റെ ദൃശ്യങ്ങള്‍ അധികൃതര്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. ഉടന്‍ തന്നെ ഇയാള്‍ നിലത്തുവീഴുകയും ചെയ്തു. സംഭവത്തിന്‍റെ വീഡിയോ അദ്ദേഹത്തിന്‍റെ ശരീരത്തില്‍ ഘടിപ്പിച്ച ക്യാമറയില്‍ തന്നെ പതിഞ്ഞിരുന്നു. 
 
നോർഫ്ലോക്കിലെ വീട്ടില്‍ മോഷണം നടന്നതായി അന്‍റേഴ്സണ് സന്ദേശം ലഭിച്ചു. ഉടന്‍ തന്നെ അങ്ങോട്ട് പുറപ്പെട്ട ആന്‍റേഴ്സണ്‍ വീട് പരിശോധിച്ചതിന് ശേഷം ചുറ്റുപാടുകള്‍ പരിശോധിക്കുന്നതിനിടയിലാണ് റെയില്‍വെ ട്രാക്കിലൂടെ ഒരു ടിവി കയ്യിലെടുത്ത് ഓടുന്ന ആളെ കാണുന്നത്. ഇയാളെ പിടികൂടാന്‍ പിന്നാലെ പായുന്നതിനിടെയായാണ് അപകടമുണ്ടായത്.  
 
പെട്ടന്ന് പിറകിലൂടെ ട്രെയിന്‍ വരികയും ആന്‍റേഴ്സണ് ട്രാക്കില്‍നിന്ന് മാറാന്‍ സമയം ലഭിക്കാതെ വരികയുമായിരുന്നു. ട്രെയിന്‍ ഇടിച്ച് ആന്‍റേഴ്സണ്‍ താഴെ വീണു. അപകടത്തില്‍ പരിക്കേറ്റ ആന്‍റേഴ്സണ്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അതേസമയം മോഷണം നടത്തിയ രണ്ട് പേരെ പൊലീസ് അറസ്റ്റ്  ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വാട്സാപ്പിൽ വരുന്ന അപരിചിത നമ്പറിൽ നിന്നുള്ള വിവാഹക്കത്ത് തുറന്നോ?, പണികിട്ടുമെന്ന് പോലീസ്

ശബരിമല തീര്‍ത്ഥാടകര്‍ സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ നിര്‍ത്തരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ശബരിമല സർവീസിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ബസ് ഉപയോഗിക്കരുതെന്ന് കെ.എസ്.ആർ.ടി.സിയോട് ഹൈക്കോടതി

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ഭഗവദ് ഗീത തൊട്ട് സത്യപ്രതിജ്ഞ, ഡെമോക്രാറ്റ് വിട്ട് ട്രംപ് പാളയത്തില്‍, യു എസ് ഇന്റലിജന്‍സിനെ ഇനി തുള്‍സി ഗബാര്‍ഡ് നയിക്കും

അടുത്ത ലേഖനം
Show comments