അധികാരക്കൈമാറ്റം വൈകിപ്പിക്കുന്ന ഡൊണാൾഡ് ട്രംപിന്റെ നടപാടി അമേരിക്കയിൽ കൊറോണ മരണങ്ങൾ വർധിക്കുന്നതിന് കാരണമാകുമെന്ന് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ.
രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണികളാണ് കോവിഡ്19 ഉം സാമ്പത്തിക തകര്‍ച്ചയും. ഇവ രണ്ടും അടിയന്തിരമായി നേരിടേണ്ടതുണ്ടെന്നും അതിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കേണ്ട ഉത്തരവാദിത്വം ട്രംപിനാണെന്നും ബൈഡൻ പറഞ്ഞു. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിട്ടും ജനുവരി 20 വരെ കാത്തിരിക്കേണ്ട സാഹചര്യം ഉണ്ടായാല്‍ അത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കും.
കൊവിഡ് വാക്‌സിൻ വിതരണം ചെയ്യുന്നതടക്കമുള്ള കാര്യങ്ങളെ അത് വൈകിപ്പിക്കും.അമേരിക്കയില്‍ ഒരാഴ്ചക്കുള്ളില്‍ ഒരു മില്യണ്‍ കേസുകള്‍ പുതിയതായി കണ്ടെത്തിയതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 11 മില്യൺ കഴിഞ്ഞതായും ഇതുവരെ 2,46,000 പേർക്ക് ജീവൻ നഷ്ടമായതായും ബൈഡൻ പറഞ്ഞു.