Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

അമേരിക്കൻ ജനതയുടെ തെരെഞ്ഞെടുപ്പിനെ മാനിയ്ക്കുന്നു, ബൈഡന് അഭിനന്ദനങ്ങൾ നേർന്ന് ചൈന

അമേരിക്കൻ ജനതയുടെ തെരെഞ്ഞെടുപ്പിനെ മാനിയ്ക്കുന്നു, ബൈഡന് അഭിനന്ദനങ്ങൾ നേർന്ന് ചൈന
, ചൊവ്വ, 17 നവം‌ബര്‍ 2020 (15:21 IST)
ബെയ്ജിങ്: അമേക്കയുടെ നിയുക്ത പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും ആശംസകൾ അറിയിച്ച് ചൈന. തെരഞ്ഞെടുപ്പ് ഫലം വന്ന് ഒരാഴ്ച പിന്നിടുമ്പോഴാണ് ആശംസകളുമായി ചൈന രംഗത്തെത്തുന്നത് എന്നത് ശ്രദ്ദേയമാണ്. 'അമേരിക്കന്‍ ജനതയുടെ തെരഞ്ഞെടുപ്പിനെ ഞങ്ങള്‍ മാനിക്കുന്നു. ജോ ബൈഡനും കമല ഹാരിസിനും ഞങ്ങളുടെ അഭിനന്ദനങ്ങൾ' എന്നായിരുന്നു ചൈനീസ് വിദേശകാര്യ വക്താവ് വാങ്​വെന്‍ബിന്റെ പ്രതികരണം. 
 
2016ൽ ട്രംപ് തെരെഞ്ഞെടുക്കപ്പെട്ട് രണ്ടുദിവസത്തിനകം തന്നെ ചൈനീസ് പ്രസിഡന്റ് ആശംസകൾ അറിയിച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ ഇക്കുറി ബൈഡൻ വിയം നേടിയെങ്കിലും തെരെഞ്ഞെടുപ്പ് ഫലം അംഗീകരിയ്ക്കാൻ ട്രംപ് തയ്യാറായിട്ടില്ല ഈ സാഹചര്യത്തിലാണ് ചൈനയുടെ ആശംസയും വൈകിയത് എന്ന് ന്യൂസ് ഏഷ്യ റിപ്പോർട്ട് ചെയ്യുന്നു. ട്രംപ് അധികാരത്തിൽ എത്തിയ ശേഷം അമേരിക്കയും ചൈനയും തമ്മിലുള്ള നയതന്ത്രബന്ധം തകർന്നിരുന്നു. ചൈനയുമായുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്തല്‍ ബൈഡന്റെ​ഏറ്റവും പ്രധാന അജണ്ടയാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരു വീട്ടില്‍ നിന്ന് ഒരേ പാര്‍ട്ടിക്ക് രണ്ട് സ്ഥാനാര്‍ത്ഥികള്‍