Webdunia - Bharat's app for daily news and videos

Install App

2025ഓടെ പാകിസ്ഥാൻ ലോകത്തിലെ അഞ്ചാമത്തെ ആണവശക്തിയാവുമെന്ന് റിപ്പോർട്ട്

Webdunia
വ്യാഴം, 6 സെപ്‌റ്റംബര്‍ 2018 (16:54 IST)
ആണവ ശാക്തീകരണത്തിൽ പാകിസ്ഥാനെ അതിവേഗം മുന്നോട്ടുപോകുന്നു. 2025ഓടെ ലോകത്തിലെ അഞ്ചാമത്തെ ആണവശക്തിയായി പാകിസ്ഥാൻ മാറുമെന്നാണ് പഠന റിപ്പോർട്ട്. ഫെഡറേഷന്‍ ഓഫ് അമേരിക്കന്‍ സയന്റിസ്റ്റിലെ ഹാന്‍സ് എം. ക്രിസ്റ്റന്‍സെന്‍, റോബര്‍ട്ട് എസ്. നോറിസ്, ജൂലിയ ഡയമണ്ട് എന്നീ ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. 
 
140 മുതൽ 150 വരെ ആണവായുധങ്ങളാണ് നിലവിൽ പാകിസ്ഥന്റെ പക്കലുള്ളത്. 2025ഓടെ ഇത് 220 മുതൽ 225 വരെയായി വർധിക്കും എന്ന് പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു. നേരത്തെ യു എസ് ഡിഫൻസ് ഇന്റലിജൻസ് നടത്തിയ  അനുമാനത്തിനേക്കാൾ എത്രയോ മുകളിലാണ് നിലവിലെ അവസ്ഥ.  
 
നാല് പ്ലൂട്ടോണിയം റിയാക്ടറുകളുടെ നിർമ്മാണം പാകിസ്ഥാനിൽ പുരോഗമിക്കുകയാണ്. കൂടാ‍തെ യുറേനിയം സമ്പുഷ്ടമാക്കാനുള്ളതും അനുബന്ധവുമായ സംവിധാനങ്ങൾ പിന്നണിയിൽ ഒരുങ്ങുകയാണ്. വലിയ തോതിൽ ആണവ ശേഖരം നിലവിൽ പാകിസ്ഥാന്റെ കയ്യിലുണ്ടെന്നാണ് കണ്ടെത്തൽ.പാകിസ്ഥാന്റെ സൈനിക കേന്ദ്രങ്ങളുടെ ഉപഗ്രഹ ചിത്രങ്ങളിൽ നിന്നും ഇതിന്റെ സൂചനകൾ ലഭിക്കുന്നുണ്ടെന്ന് പഠനത്തിൽ പറയുന്നു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ഈമാസം 27 മുതല്‍

വനിതാ ഡോക്ടര്‍മാരെ രാത്രി ഷിഫ്റ്റില്‍ നിയമിക്കരുതെന്ന് ഉത്തരവിറക്കി: പശ്ചിമബംഗാള്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി

ജോലി വാഗ്ദാനം ചെയ്തു പീഡിപ്പിച്ചെന്നു പരാതി: 40 കാരൻ അറസ്റ്റിൽ

ബോറിസ് കൊടുങ്കാറ്റുമൂലം യൂറോപ്പിലുണ്ടായ വെള്ളപ്പൊക്കത്തില്‍ മരണം 18 ആയി

വിദ്യാർത്ഥിനിക്കു നേരെ പീഡനശ്രമം : 57 കാരൻ അറസ്റ്റിൽ

അടുത്ത ലേഖനം
Show comments