ആന്‍ഡ്രോയിഡ് ഫോണുകള്‍ ഉപഭോക്താവിന്റെ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന് പഠനം. യുകെയില്‍ ഒരു വിഭാഗം ഗവേഷകരാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. വിവരങ്ങള്‍ മൈക്രോസോഫ്റ്റ്, ലിങ്ക്ഡിന്‍, ഫേസ്ബുക്ക്, എന്നിവര്‍ക്കാണ് ചോര്‍ത്തുന്നത്. ഗവേഷകര്‍ സാംസങ്, ഷവോമി, റിയല്‍മി, ഹുവായ് എന്നീ ഫോണുകളാണ് പഠനത്തിന് ഉപയോഗിച്ചത്.
നേരത്തേ ആന്‍ഡ്രോയിഡ്, ഐഫോണുകള്‍ ഓരോ നാലര മിനിറ്റിലും വിവരങ്ങള്‍ ഗൂഗിളിനും ആപ്പിളിനും ചോര്‍ത്തിക്കൊടുക്കുന്നുവെന്ന വാര്‍ത്ത വന്നിരുന്നു.