Webdunia - Bharat's app for daily news and videos

Install App

അഫ്‌ഗാൻ വിമാനത്താവളം വീണ്ടും ആക്രമിക്കപ്പെടാൻ സാധ്യത: മുന്നറിയിപ്പുമായി അമേരിക്ക

Webdunia
ഞായര്‍, 29 ഓഗസ്റ്റ് 2021 (09:14 IST)
അഫ്‌ഗാനിസ്ഥാനിൽ വീണ്ടും ഭീകരാക്രമമുണ്ടാവാൻ സാധ്യതയുള്ളതായി മുന്നറിയിപ്പ് നൽകി അമേരിക്ക. 36 മണിക്കൂറിനുള്ളിൽ അഫ്ഗാൻ വിമാനത്താവളം ആക്രമിക്കപ്പെടാൻ സാധ്യതയുണ്ടെന്നാണ് ജോ ബൈഡന്റെ മുന്നറിയിപ്പ്. ഞായറാഴ്ച പുലർച്ചെയോടെ ആക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് സൈനികമേധാവിമാരിൽ നിന്നും തനിക്ക് വിവരം ലഭിച്ചതായി ബൈഡൻ പറഞ്ഞു.
 
കാബൂൾ വിമാനത്താവള ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനെ ഡ്രോൺ ആക്രണത്തിലൂടെ അമേരിക്ക കൊലപ്പെടുത്തിയിരുന്നു.നംഗര്‍ഹാര്‍ പ്രവിശ്യയിലാണ് ആക്രമണം നടത്തിയതെന്നും ഇസ്ലാമിക് സ്‌റ്റേറ്റ് ഖൊരാസന്‍ നേതാവ് കൊല്ലപ്പെട്ടെന്നും യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് ക്യാപ്റ്റന്‍ ബില്‍ അര്‍ബന്‍ അറിയിച്ചിരുന്നു.
 
സേനാപിന്മാറ്റത്തിന് താലിബാൻ നൽകിയ അവസാന ദിവസം തീരാൻ 2 ദിവസം മാത്രം ബാക്കി നിൽക്കെ അവസാന പൗരനെ രക്ഷപ്പെടുത്തും വരെ രക്ഷാദൗത്യം തുടരുമെന്നും ബൈഡൻ വ്യക്തമാക്കി. ഇതിനിടെ ചാവേറാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 170 ആയി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇരുപതുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ തങ്കമണി പോലീസ് പിടികൂടി

പൂട്ടിയിട്ട വീട്ടിൽ കവർച്ച : 10 ലക്ഷവും മൊബൈൽ ഫോണുകളും നഷ്ടപ്പെട്ടു

ഓടുന്ന ബൈക്കിൽ നിന്നു കൊണ്ട് റീൽസ് ഷൂട്ട് ചെയ്ത യുവാക്കൾക്ക് ദാരുണാന്ത്യം

പീഡനക്കേസിൽ 21 കാരൻ പോലീസ് പിടിയിൽ

ജോലി സമ്മർദ്ദമെന്ന് സംശയം, സ്വയം ഷോക്കടിപ്പിച്ച് ഐടി ജീവനക്കാരന്റെ ആത്മഹത്യ

അടുത്ത ലേഖനം
Show comments