Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

വാക്‌സിൻ അസംസ്‌കൃത വസ്‌തുക്കളുടെ ഇറക്കുമതി: ഇന്ത്യയുടെ ആവശ്യം പരിഗണിക്കുമെന്ന് യുഎസ്

വാക്‌സിൻ അസംസ്‌കൃത വസ്‌തുക്കളുടെ ഇറക്കുമതി: ഇന്ത്യയുടെ ആവശ്യം പരിഗണിക്കുമെന്ന് യുഎസ്
, ചൊവ്വ, 20 ഏപ്രില്‍ 2021 (15:17 IST)
കൊവിഡ് പ്രതിരോധ വാക്‌സിൻ ഉത്‌പാദനത്തിനുള്ള അസംസ്‌കൃത വസ്തുക്കള്‍ക്കായുള്ള ഇന്ത്യയുടെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് അമേരിക്ക. കൊവിഡ് വാക്‌സിൻ ഉത്‌പാദനത്തിനായി അസംസ്‌കൃത വസ്‌തുക്കൾ ഇറക്കുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യ അമേരിക്കയെ സമീപിച്ച സാഹചര്യത്തിലാണ് വിശദീകരണം.
 
അമേരിക്കയുടെ പ്രതിരോധ ഉത്പാദന നിയമ (ഡിപിഎ) പ്രകാരം ആഭ്യന്തര ഉപയോഗത്തിനാണ് പ്രഥമ പരിഗണന നൽകേണ്ടത്. അതിനാൽ തന്നെ ഇന്ത്യയിലെ വാക്‌സിന്‍ ഉത്പാദകര്‍ക്ക് ആവശ്യമുള്ള അസംസ്‌കൃതവസ്തുക്കള്‍ അമേരിക്കയിലെ വാക്‌സിന്‍ ഉത്പാദനത്തിനായി നല്‍കേണ്ടിവരുന്നു. അതല്ലാതെ കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെന്നും ആഭ്യന്തര വിതരണത്തിന് മുന്‍ഗണന നല്‍കുക മാത്രമാണ് ചെയ്യുന്നതെന്നും അമേരിക്ക വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോകായുക്ത ഉത്തരവ് ശരിവച്ച് ഹൈക്കോടതി; ജലീലിനു തിരിച്ചുവരവിനുള്ള വഴി അടയുന്നു