Webdunia - Bharat's app for daily news and videos

Install App

കപടസന്യാസിമാരുടെ ലിസ്റ്റ് പുറത്തുവിട്ട ഹിന്ദുനേതാവിനെ കാണാതായി

വ്യാജ ആള്‍ദൈവങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ട ഹിന്ദുനേതാവിനെ കാണാതായി

Webdunia
ചൊവ്വ, 19 സെപ്‌റ്റംബര്‍ 2017 (09:02 IST)
ഗുര്‍മീതും ആശാറാം ബാപ്പുവും അടക്കമുള്ള ആള്‍ദൈവങ്ങള്‍ കപടസന്യാസിമാരാണെന്ന്  പ്രഖ്യാപിച്ച അഖില ഭാരതീയ അഖാര പരിഷത് വക്താവിനെ കാണാതായെന്നു റിപ്പോര്‍ട്ട്. മഹന്ത് മോഹന്‍ ദാസ് എന്നയാളെയാണ് ട്രെയിന്‍ യാത്രക്കിടെ കാണാതായത്.
 
സെപ്റ്റംബര്‍ 15 മുതലാണ് മഹന്ത് മോഹന്‍ദാസിനെ കാണാതായത്. ആള്‍ദൈവങ്ങളുടെ പേര് പുറത്തുവിട്ടതിന് പിന്നാലെ ഭീഷണി സന്ദേശം ലഭിച്ചിരുന്നുവെന്ന് മഹന്ത് മോഹന്‍ ദാസ് പറഞ്ഞിരുന്നതായി അഖാര പരിഷത് അദ്ധ്യക്ഷന്‍ മഹന്ത് നരേന്ദ്രഗിരി പറഞ്ഞു. കാണാതാകലിന് പിന്നില്‍ വ്യാജബാബമാരുടെ ആളുകളാകാമെന്നും നരേന്ദ്രഗിരി പറഞ്ഞു.
 
മുംബൈയിലെ കല്ല്യാണില്‍ ഇദ്ദേഹത്തെ വരവേല്‍ക്കാന്‍ അനുയായികള്‍ കാത്തിരുന്നെങ്കിലും ലഗേജ് മാത്രമാണ് ട്രെയിനില്‍ കണ്ടെത്താനായിരുന്നത്. സംഭവത്തില്‍ യു.പി, ദല്‍ഹി, മഹാരാഷ്ട്ര, മധ്യപ്രദേശ് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ന്യുനമര്‍ദ്ദം ചക്രവാത ചുഴിയായി ദുര്‍ബലമായി; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

അടുത്ത ലേഖനം
Show comments