Webdunia - Bharat's app for daily news and videos

Install App

ഈ ഡോക്ടര്‍ക്കൊരു ബിഗ് സല്യൂട്ട്! സ്വന്തം പ്രസവവേദന കടിച്ചമര്‍ത്തി അവര്‍ മറ്റൊരു യുവതിയുടെ പ്രസവമെടുത്തു!

ഇവര്‍ ഒരു മോഡലല്ല, സ്വന്തം പ്രസവമടുത്തപ്പോള്‍ അതു കാര്യമാക്കാതെ മറ്റൊരു യുവതിയുടെ പ്രസവമെടുത്ത സുന്ദരിയാണിവര്‍!

Webdunia
ബുധന്‍, 2 ഓഗസ്റ്റ് 2017 (13:50 IST)
ഇത് ഡോക്ടര്‍ അമന്‍ഡ ഹെസ്സ്. ഫിസിഷ്യന്‍സ് മോംസ് ഗ്രൂപ്പിലെ ഡോക്ടറാണ്. ഒരൊറ്റ ഫെസ്ബുക്ക് പോസ്റ്റാണ് അമാന്‍ഡയെന്ന ഡോക്ടറെ പ്രശസ്തയാക്കിയത്. സ്വന്തം പ്രസവവേദന കടിച്ചമര്‍ത്തി മറ്റൊരു യുവതിയുടെ പ്രസവമെടുത്ത അമാന്‍ഡക്ക് സോഷ്യല്‍ മീഡിയയില്‍ വന്‍ വരവേല്‍പ്പാണ് ലഭിക്കുന്നത്. അമേരിക്കയിലെ കെന്റകിയിലാണ് സംഭവം.
 
അമാന്‍ഡ തന്റെ രണ്ടാമത്തെ കുഞ്ഞിനെ പ്രസവിച്ച ശേഷമാണ് ഈ ചിത്രമെടുത്തിരിക്കുന്നത്. പ്രസവസമയമടുത്ത് എത്തിയപ്പോഴാണ് മറ്റൊരു യുവതിയുടെ നിലവിളില്‍ അമാന്‍ഡയുടെ കാതുകളില്‍ എത്തിയത്. രോഗിയുടെ ഗൌണിലേക്ക് കയറും മുമ്പേ അവര്‍ ആ സ്ത്രീയുടെ അടുത്തെത്തി. യുവതിയെ പരിശോധിച്ച ഡോക്ടര്‍ക്ക് ഒരു കാര്യം മനസ്സിലായി. ഈ പ്രസവം ഉടൻ നടന്നില്ലെങ്കിൽ അവരുടെ കുഞ്ഞിന്റെ ജീവൻ അപകടത്തിലാകും. കാരണം പൊക്കിൾക്കൊടി കുഞ്ഞിന്റെ കഴുത്തില്‍ കുടുങ്ങിയിരിക്കുകയാണ്.
 
യുവതിയെ ചികിത്സിക്കേണ്ട ഡോക്ടര്‍ എത്തിയിട്ടില്ല, ആശുപത്രിയിലേക്കുള്ള യാത്രയിലാണവര്‍. ഇതു മനസ്സിലാക്കിയ ഡോക്ടർ അമാൻഡ സ്വന്തം പ്രസവവേദനയെ കൂസാതെ യുവതിയുടെ പ്രസവമെടുത്തു. നിമിഷങ്ങള്‍ക്കുള്ളില്‍ ഡോക്ടറും ഒരമ്മയായി.  
 
ഡോക്ടർ അമ്മമാർ സ്ഥിരമായി സ്വന്തം കുടുംബത്തെ സംരക്ഷിക്കുകയും അവരുടെ രോഗികളേയും അവരുടെ കുടുംബങ്ങളെയും എല്ലായ്പ്പോഴും ശ്രദ്ധിക്കുകയും ചെയ്യുന്നു. അമാൻഡയും മകൻ ഹെലൻജോയ്സും സുഖമായിരിക്കുന്നുവെന്നു പറഞ്ഞുകൊണ്ടാണ് മറ്റൊരു ഡോക്ടറായ ഡോ. ഹല സാബ്രി ഫെയ്സ്ബുക്കിൽ ഈ സംഭവം പങ്കുവെച്ചത്.
 

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments