Webdunia - Bharat's app for daily news and videos

Install App

വർഷങ്ങൾ നീണ്ട പ്രണയം സഫലമാകുന്നു; ബാഡ്മിന്റണ്‍ താരങ്ങളായ സൈന നെഹ്‌വാളും പി കശ്യപും വിവാഹിതരാകുന്നു

വർഷങ്ങൾ നീണ്ട പ്രണയം സഫലമാകുന്നു; ബാഡ്മിന്റണ്‍ താരങ്ങളായ സൈന നെഹ്‌വാളും പി കശ്യപും വിവാഹിതരാകുന്നു

Webdunia
ബുധന്‍, 26 സെപ്‌റ്റംബര്‍ 2018 (11:17 IST)
ഇന്ത്യൻ ബാഡ്‌മിന്റൺ താരങ്ങളായ സൈന നേവാളും പി കശ്യപും വിവാഹിതരാകുന്നു. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ ഡിസംബര്‍ 16ന് ഹൈദരാബാദില്‍ വച്ച്‌ ലളിതമായ ചടങ്ങുകളോടെയായിരിക്കും വിവാഹം. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമായിരിക്കും വിവാഹ ചടങ്ങില്‍ പങ്കെടുക്കുക.
 
കഴിഞ്ഞ പത്ത് വര്‍ഷമായി ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ പ്രണയത്തിലാണെന്ന കാര്യം അംഗീകരിക്കാനോ നിഷേധിക്കാനോ ഇരുവരും തയ്യാറായിരുന്നില്ല.  2005ല്‍ പുല്ലേല ഗോപീചന്ദിന്റെ അക്കാഡമിയില്‍ പരിശീലനത്തിനിടെയാണ് ഇരുവരും കൂടുതല്‍ അടുത്തത്.
 
ഗോള്‍ഡ് കോസ്റ്റില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ബാഡ്മിന്റണിൽ സൈന സ്വർണം നേടിയിരുന്നു. ശേഷം ടൂര്‍ണമെന്റില്‍ തന്നെ കശ്യപ് എത്രത്തോളം പ്രചോദിപ്പിച്ചു എന്ന് സൈന ആദ്യമായി പൊതുവേദിയിൽ തുറന്ന് പറയുകയും ചെയ്‌തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജസ്ഥാന് ഏറെ ആവശ്യം ഒരു പേസ് ഓൾ റൗണ്ടറെ, കരിയർ നശിപ്പിക്കുന്ന "യാൻസൻ ജി" സഞ്ജുവിന് കീഴിലെത്തുമോ?

ഒന്ന് വീഴാന്‍ കാത്തിരിക്കുകയായിരുന്നു ?, 2 ഡക്കുകള്‍ക്ക് പിന്നാലെ സഞ്ജുവിന്റെ അച്ഛന്റെ പ്രതികരണം നോര്‍ത്ത് ഇന്ത്യയിലും വൈറല്‍

ടി20യില്‍ അരങ്ങേറി 2 വര്‍ഷം മാത്രം, ബുമ്രയേയും ഭുവിയേയും മറികടന്ന് അര്‍ഷദീപിന്റെ റെക്കോര്‍ഡ് നേട്ടം !

തിലക് ആ മൂന്നാം സ്ഥാനം ചോദിച്ച് വാങ്ങിയതാണ്, ബാറ്റിംഗ് പ്രമോഷനെ പറ്റി സൂര്യകുമാർ

Suryakumar Yadav: സ്വന്തം ക്യാപ്റ്റന്‍സിയില്‍ ശോകം; സൂര്യയുടെ ഫോംഔട്ടിനു കാരണം സമ്മര്‍ദ്ദമോ?

അടുത്ത ലേഖനം
Show comments