Webdunia - Bharat's app for daily news and videos

Install App

വിഷാദമെന്നത് സ്ഥായിയായ ഒരു അവസ്ഥയാണോ ? അതിന് ചികിത്സയുണ്ടോ ?

വിഷാദവും ഹോമിയോപ്പതിയും

Webdunia
ശനി, 26 ഓഗസ്റ്റ് 2017 (12:29 IST)
ഏതൊരാള്‍ക്കും എപ്പോഴെങ്കിലുമൊക്കെ ഉണ്ടാകാറുള്ള ഒന്നാണ് വിഷാദം. ജീവിതം എപ്പോഴും സുഖം തന്നെ തരണമെന്നില്ലല്ലോ. അതുകൊണ്ടുതന്നെ വിഷാദമെന്നത് മനുഷ്യ സഹജമാണെന്ന് പറയുന്നതാണ് ശരി. എന്നാല്‍, ഈ വിഷാദം സ്ഥായിയായ അവസ്ഥയായാലോ? അത് ഏതൊരാളെയും രോഗാവസ്ഥയിലേക്കാണ് കൊണ്ടു ചെന്നെത്തിക്കുക. ഇതിന് ഹോമിയോപ്പതിയില്‍ ഫലപ്രദമായ ചികിത്സയുണ്ട്. 
 
രോഗത്തിന്‍റെ പ്രത്യേകത അനുസരിച്ചാണ് ഹോമിയോപ്പതിയില്‍ മരുന്ന് നിര്‍ദ്ദേശിക്കുന്നത്. ചിലപ്പോള്‍ ആഹാര നിയന്ത്രണവും ജീവിത ചര്യയില്‍ മാ‍റ്റവും ഡോക്ടര്‍ ഉപദേശിക്കും. ദുഖം മൂലമുണ്ടാകുന്ന വിഷാദത്തിന് ‘ഇഗ്നേഷിയ’യാണ് നിര്‍ദ്ദേശിക്കുക. കാരണമില്ലാതെ കരയുക, ചിരിക്കുക എന്നിങ്ങനെയുള്ള സാധാരണമല്ലാത്ത പെരുമാറ്റം ഉണ്ടാകുമ്പോളും ഈ മരുന്നുതന്നെയാണ് നിദ്ദേശിക്കുക.
 
ഹോര്‍മോണ്‍ വ്യതിയാനം കൊണ്ടുണ്ടാകുന്ന വിഷാദത്തിന് ‘പുള്‍സാറ്റില’ നിര്‍ദേശിക്കാറുണ്ട്. ചെറിയ തോതില്‍ പ്രകോപനം ഉണ്ടായാലും പൊട്ടിക്കരയുകയും മറ്റും ചെയ്യുമ്പോഴാണ് ഈ മരുന്ന് നല്‍കുന്നത്. വേദനകളും ഉത്തരവാദിത്തങ്ങളും അധികരിക്കുന്നത് മൂലം ഉണ്ടാകുന്ന വിഷാദത്തിന് ‘സെപിയ’യും ഗുണം ചെയ്യും. തന്നില്‍ തന്നെ വിശ്വാസം നഷ്ടപ്പെടുമ്പോളും ആത്മഹത്യാ പ്രവണത പ്രകടിപ്പിക്കുമ്പോളും ‘ഓറം’ എന്ന മരുന്നാണ് നല്‍കാറുള്ളത്.

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

തനിച്ചിരിക്കാൻ ഇഷ്ടമാണോ? ഇത് നിങ്ങളെ കുറിച്ചാണ്!

ഈ അഞ്ചുപഴങ്ങളും വെറുംവയറ്റില്‍ കഴിക്കണം!

ഗര്‍ഭിണികളും മദ്യപാനികളും കൊതുകിന്റേന്ന് കടി വാങ്ങിക്കൂട്ടും!

അസ്വസ്ഥനാണോ നിങ്ങള്‍, ഈ ശീലങ്ങള്‍ ഉപേക്ഷിക്കു

ഒറ്റയടിക്ക് കൂടുതല്‍ വെള്ളം കുടിക്കുന്ന ശീലമുണ്ടോ?

അടുത്ത ലേഖനം
Show comments