Webdunia - Bharat's app for daily news and videos

Install App

മുടികൊഴിച്ചില്‍ എന്ന പ്രശ്നം ഇനി ഉണ്ടാകില്ല; ഇതാ ചില കിടിലൻ മാർഗങ്ങൾ !

മുടിയഴകിന് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Webdunia
ബുധന്‍, 7 ജൂണ്‍ 2017 (12:09 IST)
ഇടതൂര്‍ന്ന് വളരുന്ന തലമുടി ഏതൊരാളുടേയും സൌന്ദര്യത്തിന് മാറ്റ് കൂട്ടും. ഇത് അവരിലെ ആത്മവിശ്വാസത്തെ  വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. തലമുടി എന്നത് ഒരാളുടെ വ്യക്തിത്വത്തിന്‍റെ ഭാഗം തന്നെയാണ്. തിളക്കമുള്ള ഇടതൂര്‍ന്ന തലമുടിക്ക് പ്രത്യേക പരിചരണം ആവശ്യമാണ്. തലമുടിയുടെ ആരോഗ്യത്തിന് വേണ്ട ചില പ്രകൃതിദത്ത നിര്‍ദ്ദേശങ്ങള്‍ ഇതാ.
 
ആരോഗ്യമുള്ള തലമുടിക്കായി അനാരോഗ്യകരമായ ഭക്ഷണ രീതികളാണ് ആദ്യം ഉപേക്ഷിക്കേണ്ടത്. അനാരോഗ്യകരമായ പരിതസ്ഥിതിയിലും മായം കലര്‍ന്ന എണ്ണയിലും പാകം ചെയ്ത ഭക്ഷണം കഴിക്കാതിരിക്കുക. അമിതമായി കാപ്പി കുടിക്കുക, മദ്യപാനം, മാനസിക സമ്മര്‍ദ്ദം, മനോവ്യഥ, മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ എന്നിവ തലമുടിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.
 
തലയിൽ എണ്ണയിട്ട് നല്ലതുപോലെ മസാജ് ചെയ്യുന്നതു മുടിയുടെ ആരോഗ്യത്തിനു വളരെ ഉത്തമമാണ്. ഇത്തരത്തില്‍ ചെയ്യുന്ന്നതു മൂലം മുടിയിഴകളിലേക്കുള്ള രക്തയോട്ടം വര്‍ധിക്കുകയും അങ്ങനെ മുടി കൊഴിഞ്ഞുപോകുന്ന സ്ഥിതി ഇല്ലാതാകുകയും ചെയ്യും. ഇൻഫെക്ഷൻ, താരൻ തുടങ്ങിയവ മാറുന്നതിനും ഇത്തരത്തില്‍ മസാജ് ചെയ്യുന്നത് സഹായിക്കും.
 
പച്ചക്കറികള്‍, ഫലവര്‍ഗ്ഗങ്ങള്‍,തേന്‍, ധാന്യങ്ങള്‍, പാല്‍ തുടങ്ങിയവ കഴിക്കുന്നത് തലമുടിയുടെ ആരോഗ്യത്തിന് ഗുണകരമാണ്. അമിതമായ കൊഴുപ്പടങ്ങിയ ആഹാരസാധനങ്ങള്‍ വര്‍ജ്ജിക്കേണ്ടത് അത്യാവശ്യമാണ്. പോഷകസമൃദ്ധമായ ആഹാരം ചര്‍മ്മത്തിനും തലമുടിക്കും തിളക്കവും ആരോഗ്യവും നല്‍കും. മത്സ്യം, സോയാബീന്‍ എന്നിവ കഴിക്കുന്നതും വളരെ ഫലപ്രദമാണ്.
 
എണ്ണമയമുളള തലമുടിക്കും വരണ്ട തലമുടിക്കും വെവ്വേറെ സംരക്ഷണമാണ് നല്‍കേണ്ടത്.
എണ്ണമയമുള്ള തലമുടി വൃത്തിയാക്കുന്നതിന് നാരങ്ങാ നീര് തലമുടിയില്‍ തേച്ച് 10-15 മിനിട്ടിന് ശേഷം കഴുകിക്കളയുക. തൃഫലപ്പൊടി ഉപയോഗിച്ച് മുടികഴുകുന്നതും നല്ലതാണ്. വരണ്ട തലമുടിയുള്ളവര്‍ ഒലീവെണ്ണ ഉപയോഗിച്ച് തലമുടി മസാജ് ചെയ്യുന്നത് നല്ലതാണ്.തലമുടിയെ പോഷിപ്പിക്കുകയും വളര്‍ച്ച വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നതിന് ഇത് സഹായകമാണ്.
 
വെളിച്ചെണ്ണയും തേനും 1:1 അനുപാതത്തില്‍ എടുത്ത് തലയില്‍ തേച്ച ശേഷം 15-20 മിനിട്ട് കഴിഞ്ഞ് കഴുകിക്കളയുക. വരണ്ട മുടിക്ക് ഇത് വളരെ പ്രയോജനപ്രദമാണ്. മുട്ടയുടെ മഞ്ഞക്കരുവും വിനാഗിരിയും ഏതെങ്കിലും ഹെയര്‍ ഓയിലും ചേര്‍ത്ത മിശ്രിതം തലയോട്ടിയില്‍ തേച്ച് പിടിപ്പിച്ച ശേഷം പതിനഞ്ച് മിനിട്ട് കഴിഞ്ഞ് കഴുകികളയുക. ഇത് ഏത് തലമുടിക്ക് തിളക്കവും ആരോഗ്യവും പ്രദാനം ചെയ്യും.

വായിക്കുക

സംവിധായകനെയല്ല സിനിമ ഹിറ്റാക്കിയവന്മാരെ വേണം കുറ്റം പറയാൻ, അനിമൽ സിനിമയിൽ പ്രതികരിച്ച് ഖുശ്ബു

കാത്തിരിപ്പ് വെറുതെ ആവില്ല,വിക്രമിന്റെ 'തങ്കലാന്‍' വിശേഷങ്ങള്‍

'ഏറ്റവും പ്രിയപ്പെട്ട' മമ്മൂക്ക; മെഗാസ്റ്റാറിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് സാമന്ത

നടന്‍ ടൊവിനോ തോമസിന്റെ പാചകക്കാരന്‍ വാഹനാപകടത്തില്‍ മരിച്ചു; ഹൃദയം തകര്‍ന്ന് താരം !

യുപിയില്‍ ശൈത്യതരംഗം: ലക്‌നൗവില്‍ ഈമാസം ആറുവരെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

കുട്ടികളുടെ തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ഈ ഭക്ഷണങ്ങള്‍ നല്‍കാം

പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിക്കാന്‍ നിങ്ങളുടെ അശ്രദ്ധ മതി ! അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

വേനല്‍ക്കാല രോഗങ്ങള്‍ക്കെതിരെ പ്രത്യേക ജാഗ്രത വേണം: ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

അജിനോ മോട്ടോ വിഷമൊന്നും അല്ല ! തെറ്റിദ്ധാരണ മാറ്റൂ

World Hearing Day 2024: ഹെഡ്‌സെറ്റ് ഉപയോഗിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

അടുത്ത ലേഖനം
Show comments