Webdunia - Bharat's app for daily news and videos

Install App

ചില്ലറക്കാരനല്ല ഈ ഞൊട്ടാഞൊടിയൻ പഴം!

ചില്ലറക്കാരനല്ല ഈ ഞൊട്ടാഞൊടിയൻ പഴം!

Webdunia
ചൊവ്വ, 14 ഓഗസ്റ്റ് 2018 (14:41 IST)
ഞൊട്ടാഞൊടിയൻ, സാധാരണ നാട്ടിൻപുറങ്ങളിലും കപ്പത്തോട്ടങ്ങളിലും ഉണ്ടാകുന്ന കുഞ്ഞൻ ചെടിയിലെ പഴം. മൊട്ടാബ്ലിങ്ങ, ഞൊറിഞ്ചൊട്ട, ഞെട്ടങ്ങ തുടങ്ങി നിരവധി പേരുകളിൽ നാട്ടിൻപുറങ്ങളിൽ അറിയപ്പെടുന്ന ഈ കുഞ്ഞു പഴത്തിനെ ഇംഗ്ലീഷിൽ ഗോള്‍ഡന്‍ ബെറി എന്നാണ് പറയുക.
 
ഇത് രുചികരമാണ്. എന്നാൽ രുചികൊണ്ട് മാത്രമല്ല ആള് കേമൻ കെട്ടോ. ഔഷധഗുണങ്ങളിൽ ഒന്നാമനാണിത്. മഴക്കാലത്താണ് ഈ ചെടി മുളക്കുന്നതും കായ്ക്കുന്നതും തളിര്‍ക്കുന്നതും എല്ലാം. മഴക്കാലം തീരുന്നതോടെ ഇത് നശിച്ച്‌ പോവുന്നു. പണ്ടുള്ളവർക്ക് ഇതിന്റെ ഔഷധഗുണങ്ങളെക്കുറിച്ച് നന്നായി അറിയാം. അവർ കുട്ടികൾക്കെല്ലാം ഇത് കഴിക്കാൻ കൊടുക്കുന്നതും പതിവാണ്.
 
വഴുതനയുടെ കുടുംബത്തിൽപ്പെട്ട ഈ പഴത്തിൽ ചെറിയ കുരുകൾ ഉണ്ടാകും. കാഴ്‌ച ശക്തി കൂട്ടാൻ ഈ പഴം ഉത്തമമാണ്. വിറ്റാമിന്‍ സി കൊണ്ട് സമ്ബുഷ്ടമാണ് ഞൊട്ടാഞൊടിയന്‍. ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ചര്‍മസംരക്ഷണത്തിനും എല്ലാം സഹായിക്കുന്നു. ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവിന്റെ കാര്യത്തിലും ഈ പഴം ആശ്വാസം നൽകും. തടികുറക്കാനും പനിയും ജലദോഷവും വരാതിരിക്കാനും ഒക്കെ ഇത് ഉത്തമമാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ അഞ്ചുപഴങ്ങളും വെറുംവയറ്റില്‍ കഴിക്കണം!

ഗര്‍ഭിണികളും മദ്യപാനികളും കൊതുകിന്റേന്ന് കടി വാങ്ങിക്കൂട്ടും!

അസ്വസ്ഥനാണോ നിങ്ങള്‍, ഈ ശീലങ്ങള്‍ ഉപേക്ഷിക്കു

ഒറ്റയടിക്ക് കൂടുതല്‍ വെള്ളം കുടിക്കുന്ന ശീലമുണ്ടോ?

ദീര്‍ഘദൂരയാത്ര പോകുമ്പോള്‍ മൂത്രം പിടിച്ചുവയ്ക്കാറുണ്ടോ? ആപത്ത്

അടുത്ത ലേഖനം
Show comments