Webdunia - Bharat's app for daily news and videos

Install App

പെൺകുട്ടികൾ ഭർത്താവിന് സമ്മാനമായി നൽകേണ്ട ഒന്നല്ല കന്യകാത്വം, അത് നിധിപോലെ കാത്തുസൂക്ഷിക്കേണ്ട കാര്യവുമില്ല: തുറന്നടിച്ച് നടി

പെൺകുട്ടികൾ ഭർത്താവിന് സമ്മാനമായി നൽകേണ്ട ഒന്നല്ല കന്യകാത്വം, അത് നിധിപോലെ കാത്തുസൂക്ഷിക്കേണ്ട കാര്യവുമില്ല: തുറന്നടിച്ച് നടി

Webdunia
വെള്ളി, 4 ജനുവരി 2019 (11:08 IST)
ശക്തമായ സ്‌ത്രീ കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ മിടുക്കിയാണ് ബോളിവുഡ് താരമാണ് കൽക്കി കോച്ച്‌ലിൻ. സിനിമയിൽ മാത്രമല്ല ജീവിതത്തിലും താരം വളരെ ബോൾഡാണ്. പറയാനുള്ള എവിടെ വേണമെങ്കിലും പറയുന്ന സ്വഭാവക്കാരി. ഇപ്പോൾ നമ്മുടെ സമൂഹത്തിൽ പുരുഷന്മാർ സ്‌ത്രീകൾക്ക് നേരെ നടത്തുന്ന ആധിപത്യത്തെക്കുറിച്ച് തുറന്നടിക്കുകയാണ് താരം.
 
സ്ത്രീകൾക്ക് നേരെയുളള ലൈംഗിക ചൂഷണം ഒരു കാരണവശാലും അംഗീകരിച്ചു കൊടുക്കരുതെന്നും ഇവർ‌ പറഞ്ഞു. ഇന്നത്തെ സമൂഹത്തിൽ സ്ത്രീകൾക്കെതിരെയുളള കയ്യേറ്റങ്ങൾ അവസാനിക്കണമെങ്കിൽ ലൈംഗികതയെ കുറിച്ച് സംസാരിക്കാൻ സ്ത്രീകൾ  മുന്നോട്ട് വരണമെന്നും കൽക്കി പറഞ്ഞു.
 
ലൈംഗികത അശുദ്ധമാണ് അല്ലെങ്കിൽ വിശുദ്ധമാണ് എന്നുളള ചിന്താഗതിയാണ് സ്‌ത്രീകളിൽ ആദ്യം മാറേണ്ടത്. പെൺകുട്ടികൾ ഭർത്താവിന് സമ്മാനമായി നൽകേണ്ട ഒന്നല്ല കന്യകാത്വം. അത് നിധിപോലെ കാത്ത്സൂക്ഷിക്കേണ്ട കാര്യവുമില്ല. 
 
അശുദ്ധമായതെന്ന മേൽവിലാസം നൽകി കഴിഞ്ഞാൽ‌ അത് ചെയ്യാനുളള പ്രലോഭനമുണ്ടാകുകയാണ് ചെയ്യുക. എന്തെങ്കിലും ഒന്നിന് വിശുദ്ധി എന്ന ടാഗ് ലൈൻ നൽകിയാൽ അത് ചെയ്യാനായി ധൈര്യം കിട്ടുകയും ചെയ്യുന്നു. കൽക്കി പറഞ്ഞു. സ്ത്രീയും പുരുഷനും ലൈംഗിക ബന്ധത്തെ കുറിച്ചും അതിമായി ബന്ധപ്പെട്ട കാര്യങ്ങളും തുറന്നു സംസാരിക്കണം. 
 
ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ തുറന്നു സംസാരിക്കാൻ മടിക്കരുത്. സ‌്ത്രീയും പുരുഷനും ലൈംഗികപരമായും ശക്തീകരിക്കപ്പെടണമെന്നും കൽക്കി അഭിമുഖത്തിൽ പറഞ്ഞു. സ്ത്രീകൾക്കെതിരെയുളള ലൈംഗിത ചൂഷണങ്ങൾ ഒരു കാരണവശാലും വകവെച്ച് കൊടുക്കരുതെന്നും താരം തുറന്നടിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ന്യുനമര്‍ദ്ദം ചക്രവാത ചുഴിയായി ദുര്‍ബലമായി; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

അടുത്ത ലേഖനം