Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

കര്‍ക്കടക മാസം പിറന്നു; കര്‍ക്കടക വാവ് എന്ന്?

ഹൈന്ദവ വിശ്വാസികളെ സംബന്ധിച്ചിടുത്തോളം കര്‍ക്കടക മാസം അഥവാ രാമായണ മാസം പ്രാര്‍ത്ഥനകളുടെയാണ്

കര്‍ക്കടക മാസം പിറന്നു; കര്‍ക്കടക വാവ് എന്ന്?

രേണുക വേണു

, ചൊവ്വ, 16 ജൂലൈ 2024 (08:37 IST)
മലയാള മാസങ്ങളിലെ അവസാന മാസമായ കര്‍ക്കടകം പിറന്നു. ഇന്ന് കര്‍ക്കടകം ഒന്ന്. രാമായണ മാസം, പഞ്ഞ മാസം, പുണ്യമാസം എന്നീ പേരുകളിലെല്ലാം കര്‍ക്കടക മാസം അറിയപ്പെടുന്നു. ഓഗസ്റ്റ് 16 വെള്ളിയാഴ്ചയാണ് കര്‍ക്കടകം അവസാനിക്കുന്നത്. ഓഗസ്റ്റ് 17 ശനിയാഴ്ച ചിങ്ങ മാസം പിറക്കും. ഇത്തവണ ഓഗസ്റ്റ് മൂന്നിനാണ് കര്‍ക്കടക വാവ്. അന്നേ ദിവസമാണ് ഹൈന്ദവ വിശ്വാസികള്‍ പിതൃസ്മരണയ്ക്കായി ബലിയിടല്‍ ചടങ്ങ് നടത്തുക. കര്‍ക്കടകവാവ് ദിവസം സംസ്ഥാനത്ത് അവധിയാണ്. 
 
ഹൈന്ദവ വിശ്വാസികളെ സംബന്ധിച്ചിടുത്തോളം കര്‍ക്കടക മാസം അഥവാ രാമായണ മാസം പ്രാര്‍ത്ഥനകളുടെയാണ്. ഈ മാസത്തില്‍ ആഘോഷങ്ങള്‍ നടത്തില്ല. രാമായണ പ്രാര്‍ത്ഥനകളാണ് കര്‍ക്കടകത്തില്‍ പ്രധാനപ്പെട്ടത്. ഈ മാസം ഹൈന്ദവ വിശ്വാസികള്‍ ആഘോഷ പരിപാടികള്‍ പൂര്‍ണമായും ഒഴിവാക്കും. മത്സ്യമാംസാദികള്‍ വര്‍ജ്ജിച്ച് ഭക്ഷണത്തില്‍ നിയന്ത്രണം പാലിക്കും. കര്‍ക്കടക മാസത്തിലെ ആദ്യ ഏഴ് ദിവസങ്ങള്‍ കേരളത്തിലെ ക്ഷേത്രങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും പൂജകളും നടക്കും. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Historical Significance of Muharram: എന്താണ് മുഹറം?