Webdunia - Bharat's app for daily news and videos

Install App

ശുഭകാര്യങ്ങള്‍ക്കു മുന്നോടിയായി തേങ്ങ ഉടയ്ക്കുന്നത് ദോഷഫലമാണോ നല്‍കുക ?

ശുഭകാര്യങ്ങള്‍ക്കു മുന്നോടിയായി തേങ്ങ ഉടയ്ക്കുന്നത്...

Webdunia
വ്യാഴം, 31 ഓഗസ്റ്റ് 2017 (17:25 IST)
ഹിന്ദുമതത്തിലെ ഒരു പ്രധാന ആചാരവും വിശ്വാസവുമാണ് ശുഭകാര്യങ്ങള്‍ക്കു മുന്നോടിയായി തേങ്ങാ ഉടയ്ക്കുകയെന്നത്. പൊതുവെ തേങ്ങ ഉടയ്ക്കല്‍ ശുഭലക്ഷണമാണെന്നാണ് കണക്കാക്കുന്നത്. ക്ഷേത്രങ്ങളില്‍ മാത്രമല്ല, മതപരമായ പല ചടങ്ങുകളിലും തേങ്ങാ ഉടയ്ക്കുന്നത് ഒരു പ്രധാന ചടങ്ങാണ്. ഇതിനു പുറകില്‍ പല വിശ്വാസങ്ങളുമുണ്ട്.
 
തേങ്ങ എറിഞ്ഞുടക്കുമ്പോള്‍ വിജയത്തിന് തടസമായി നില്‍ക്കുന്ന നെഗറ്റീവ് ഊര്‍ജത്തെയാണ് എറിഞ്ഞു ഉടയ്ക്കുന്നതെന്നാണ് വിശ്വാസം. തേങ്ങയുടെ വെളുത്ത ഉള്‍ഭാഗം ഏറെ പരിശുദ്ധമാണെന്ന വിശ്വാസവും നിലനില്‍ക്കുന്നുണ്ട്. ഒരാള്‍ തേങ്ങയുടയ്ക്കുമ്പോള്‍ അയാളുടെ മനസും ഇതുപോലെ വിശുദ്ധമാകുമെന്നാണ് ആചാര്യന്മാര്‍ പറയുന്നത്.  
 
തേങ്ങയുടെ ഏറ്റവും പുറമേയുള്ള ഭാഗം ഞാനെന്ന ഭാവത്തെയാണ് സൂചിപ്പിക്കുന്നത്. ഉള്ളിലെ നാരുകള്‍ കര്‍മ്മത്തെയും സൂചിപ്പിക്കുന്നു. വെളുത്ത കാമ്പിനെ പൊതിയുന്ന ചിരട്ട ഈ ലോകമാകുന്ന മായയേയും ഉള്ളിലെ വെളുത്ത കാമ്പ് പരമാത്മാവിനേയുമാണ് പ്രതിനിധാനം ചെയ്യുന്നത്. തേങ്ങയുടയ്ക്കുന്നതിലൂടെ ഇടയ്ക്കുള്ള എല്ലാ തടസങ്ങളേയും അകറ്റി ജീവാത്മാവ് പരമാത്മാവുമായി സംഗമിക്കുകയാണെന്നാണ് വിശ്വാസം. 
 
ദൈവത്തിന്റെ സ്വന്തം ഫലമാണ് തേങ്ങ അറിയപ്പെടുന്നത്. തേങ്ങ ഹൃദയവും ഇതിനു ചുറ്റുമുള്ള ചകിരി ആഗ്രഹങ്ങളുമാണെന്നും ആചാര്യന്മാര്‍ പറയുന്നു. തേങ്ങാവെള്ളം പരിശുദ്ധിയെയാണ് സൂചിപ്പിക്കുന്നത്. അത് ആഗ്രഹങ്ങളെ തരണം ചെയ്ത് ഹൃദയത്തെ പരിശുദ്ധമാക്കുമെന്ന വിശ്വാസവുമുണ്ട്. ജീവിതത്തിനു വേണ്ട എല്ലാം നല്‍കുന്നുവെന്ന അര്‍ത്ഥമുള്ള കല്‍പവൃക്ഷം എന്ന പേരില്‍ തെങ്ങ് ജീവിതത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്.

വായിക്കുക

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹജ്ജ്: ഇതുവരെ ലഭിച്ചത് 15,261 അപേക്ഷകള്‍

മാവേലി വേഷം കെട്ടുന്നവരെ കുറിച്ച് നിങ്ങള്‍ക്ക് എന്തറിയാം!

ഓണം വാമനജയന്തി ആണോ? ഇതാണ് മിത്ത്

ഓണത്തിന്റെ ഐതിഹ്യം

ഗണപതിയെ സ്ത്രീ രൂപത്തിലും ആരാധിച്ചിരുന്നു; എന്താണ് ഉച്ഛിഷ്ട ഗണപതി

അടുത്ത ലേഖനം
Show comments