Webdunia - Bharat's app for daily news and videos

Install App

ഗണപതി ഹോമം നടത്തുമ്പോള്‍ ഗണപതിക്ക് എന്തെല്ലാം ഹോമിക്കണം ? എന്തിനുവേണ്ടി ?

Webdunia
ഞായര്‍, 20 ഓഗസ്റ്റ് 2017 (14:59 IST)
ഹിന്ദുക്കൾ ഏത് പുണ്യകർമ്മം തുടങ്ങുമ്പോഴും ഗണപതിയെയാണ് ആദ്യം വന്ദിക്കുക. വിഘ്‌നങ്ങളും ദുരിതങ്ങളും മാറ്റി ക്ഷേമൈശ്വര്യങ്ങൾ വർദ്ധിക്കാനായി നടത്തുന്ന പ്രധാന ഹോമമാണ് ഗണപതി ഹോമം. ഏറ്റവും വേഗത്തിൽ ഫലം തരുന്ന കർമ്മമാണ് ഗണപതി ഹോമം എന്നാണ് വിശ്വാസം. പല കാര്യങ്ങൾക്കായി ഗണപതി ഹോമങ്ങൾ നടത്താറുണ്ട്. മംഗല്യ സിദ്ധി, സന്താന ഭാഗ്യം, ഇഷ്ടകാര്യ സാധ്യം, കലഹങ്ങൾ ഒഴിവാക്കാൻ എന്നുവേണ്ട ആകർഷണം ഉണ്ടാവാൻ പോലും ഗണപതിയെ അഭയം പ്രാപിക്കാറുണ്ടെന്നതാണ് വസ്തുത.
 
വിവിധ ആവശ്യങ്ങള്‍ക്കായുള്ള ഗണപതി ഹോമത്തിന് എന്താണ് ഹോമിക്കേണ്ടത് എന്നറിയാം:
 
* അഭീഷ്ടസിദ്ധി : വേണ്ട കാര്യങ്ങൾ സാധിക്കുക എന്നാണ് അഭീഷ്ട സിദ്ധി എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്. ഇതിനായി ഐകമത്യസൂക്തം, ഗായത്രി എന്നിവ ജപിച്ച് 1008 തവണയിൽ കൂടുതൽ നെയ് ഹോമിക്കുകയാണ് ചെയ്യേണ്ടത്.
 
* മംഗല്യസിദ്ധി : ചുവന്ന തെച്ചിപ്പൂവ് നാളം കളഞ്ഞ് നെയ്യിൽ മുക്കി സ്വയംവര മന്ത്രാർച്ചനയോടെ ഗണപതിയ്ക്ക് ഹോമിക്കുക. ഏഴ് ദിവസം തുടർച്ചയായി ചെയ്താൽ മംഗല്യ ഭാഗ്യം സിദ്ധിക്കുമെന്നാണ് വിശ്വാസം.
 
* ഐശ്വര്യം : കറുകക്കൂമ്പ് മൂന്നെണ്ണം കൂട്ടിക്കെട്ടി ത്രിമധുരത്തിൽ മുക്കി ഹോമിക്കുന്നത് ഐശ്വര്യം പ്രധാനം ചെയ്യും.
 
* ഭൂമിലാഭം : താമര മൊട്ടിൽ വെണ്ണ പുരട്ടി ഹോമിക്കുന്നത് നല്ലതാണ്.
 
* സന്താനഭാഗ്യം : സന്താനഗോപാല മന്ത്രം ജപിച്ച് പഞ്ചസാര ചേർക്കാത്ത പാൽപ്പായസം ഗണപതിയ്ക്ക് ഹോമിക്കുക.
 
*കലഹം തീരാൻ : ഭർത്താവിൻറെയും ഭാര്യയുടെയും നക്ഷത്ര ദിവസം സംവാദ സൂക്തം നടത്തി ഹോമം നടത്തണം. തുടർച്ചയായി ഏഴ് തവണ ഇത് ചെയ്യുക. ഉണങ്ങിയ 16 നാളികേരം, 16 പലം ശർക്കര, 32 കദളിപ്പഴം, ഒരു നാഴി നെല്ല്, ഉരി തേൻ എന്നിവയും സംവാദ സൂക്തം ചൊല്ലി ഹോമിക്കേണ്ടതാണ്.
 
*ആകർഷണത്തിന് : തെച്ചിപ്പൂവും മുക്കുറ്റിയും ത്രിമധുരത്തിൽ ഹോമിക്കുന്നത് നല്ലതാണ്. അതോടൊപ്പം, ത്രയംബക മന്ത്രം കൊണ്ട് തെച്ചിയും കറുകയും അശ്വാരൂഢമന്ത്രം കൊണ്ട് മുക്കുറ്റിയും ഹോമിക്കാവുന്നതാണ്.
 
*പിതൃക്കളുടെ പ്രീതി: അരിയും എള്ളും ചേർത്ത് അനാദി തുടങ്ങിയ മന്ത്രങ്ങൾ കൊണ്ട് ഹോമം നടത്തുക.

വായിക്കുക

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്.അരുണ്‍കുമാര്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തിയാകും, മാളികപ്പുറത്ത് വാസുദേവന്‍ നമ്പൂതിരി

Mahanavami 2024: നവരാത്രി നാളുകളെ ധന്യമാക്കി ഇന്ന് മഹാനവമി,രാജ്യമെങ്ങും ആഘോഷം

ആദ്യമായി ദുര്‍ഗ്ഗാപൂജ ആഘോഷിച്ച് ന്യൂയോര്‍ക്ക്

ഹജ്ജിനു അപേക്ഷിച്ചവരുടെ ശ്രദ്ധയ്ക്ക്: രേഖകള്‍ സ്വീകരിക്കുന്നതിനു കൊച്ചിയിലും കണ്ണൂരും പ്രത്യേക കൗണ്ടറുകള്‍

Navratri: നവരാത്രി ആഘോഷങ്ങളിൽ 9 നിറങ്ങൾക്കുള്ള പ്രാധാന്യമെന്ത്?

അടുത്ത ലേഖനം
Show comments