Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഓട്‌സിന്റെ രുചി ഇഷ്ടമല്ലേ? ഇവ ചേര്‍ത്തു നോക്കൂ

ആവശ്യമുള്ള സാധനങ്ങള്‍: ഓട്‌സ്, പാല്‍, നേന്ത്രപ്പഴം, കോഴിമുട്ട, ചിയാ സീഡ്

ഓട്‌സിന്റെ രുചി ഇഷ്ടമല്ലേ? ഇവ ചേര്‍ത്തു നോക്കൂ

രേണുക വേണു

, ശനി, 31 ഓഗസ്റ്റ് 2024 (09:37 IST)
തടിയും കുടവയറും കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഓട്‌സ് മികച്ചൊരു ഭക്ഷണമാണ്. കലോറി കുറഞ്ഞതും പ്രോട്ടീന്‍ ധാരാളം അടങ്ങിയതുമായ ഓട്‌സ് പാലിലോ വെള്ളത്തിലോ ചേര്‍ത്തു കഴിക്കാം. അതേസമയം ഓട്‌സിന്റെ രുചി ഇഷ്ടമില്ലാത്തവര്‍ ഒരുപാടുണ്ട്. അങ്ങനെയുള്ളവര്‍ താഴെ പറയുന്ന രീതിയില്‍ ഓട്‌സ് തയ്യാറാക്കി നോക്കൂ..! 
 
ആവശ്യമുള്ള സാധനങ്ങള്‍: ഓട്‌സ്, പാല്‍, നേന്ത്രപ്പഴം, കോഴിമുട്ട, ചിയാ സീഡ് 
 
ഒരു സ്പൂണ്‍ ചിയാ സീഡ് തലേന്ന് രാത്രി വെള്ളത്തില്‍ ഇട്ടു വയ്ക്കുക. അരകപ്പ് ഓട്‌സ് പാലിലോ വെള്ളത്തിലോ ചേര്‍ത്തു തിളപ്പിക്കുക. രണ്ട് കോഴിമുട്ട പുഴുങ്ങിയെടുക്കണം. പാകമായ ഓട്‌സിലേക്ക് പുഴുങ്ങിയ മുട്ട നുറുക്കിയിടുക. അരകഷ്ണം നേന്ത്രപ്പഴം ചെറുതായി നുറുക്കി അതിലേക്കു ചേര്‍ക്കണം. തലേന്നു വെള്ളത്തില്‍ കുതിര്‍ത്തുവെച്ച ചിയാ സീഡ് കൂടി ചേര്‍ക്കാം. ഇതിലേക്കു അല്‍പ്പം ഉപ്പും കുരുമുളക് പൊടിയും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ആരോഗ്യകരമായ പ്രഭാത ഭക്ഷണം തയ്യാര്‍. ഇതൊന്നു വീട്ടില്‍ പരീക്ഷിച്ചു നോക്കൂ..! 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നന്നായി ഉറങ്ങിയാല്‍ ഓര്‍മ്മശക്തി കൂടുമോ ?