Webdunia - Bharat's app for daily news and videos

Install App

നാരങ്ങയും മഞ്ഞളും ഉപയോഗിച്ച് ഒരു ഇഞ്ചി ചായ!

Webdunia
ശനി, 5 ജനുവരി 2019 (18:11 IST)
ഇഞ്ചി, നാരങ്ങ, മഞ്ഞൾ എന്നിവ ആരോഗ്യത്തിന് ഏറെ അനുയോജ്യമാണ്. ഈ ഉല്പന്നങ്ങൾ പ്രതിരോധ സംവിധാനത്തെ സഹായിക്കുകയും, രക്തത്തേയും കുടലുകളേയും ശുദ്ധീകരിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഓരോ ഘടകങ്ങളെയും പ്രത്യേകം പ്രത്യേകം പരിഗണിക്കുക.
 
അമിതവണ്ണത്തേയും കുടവയറിനേയും ഇല്ലാതാക്കി ആരോഗ്യത്തിന് ഗുണം നല്‍കുന്ന ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. അതിനായി നമുക്ക് ഇഞ്ചി മഞ്ഞള്‍ നാരങ്ങ ചായ തയ്യാറാക്കാം. എങ്ങനെ ഇത് തയ്യാറാക്കണം എന്ന് നോക്കാം. ഇത്തരം മാര്‍ഗ്ഗങ്ങള്‍ പല വിധത്തിലാണ് ആരോഗ്യത്തിന് സഹായിക്കുന്നത്. അതിനായി എങ്ങനെ ഇത് തയ്യാറാക്കാം എന്ന് നോക്കാം.
 
ആവശ്യമായ സാധനങ്ങൾ:
 
2 ടീസ്പൂൺ തേൻ. 
കുറച്ച് കുരുമുളക്
അര ടീസ്പൂൺ ഇഞ്ചി പൊടി (ഇഞ്ചി കഷ്ണം ആണെങ്കിൽ ചെറുതായി അരിഞ്ഞ 2 കഷ്ണം)
ഒന്നര കപ്പ് വെള്ളം
പാതി നാരങ്ങ ജ്യൂസ് ആക്കിയത്
അര ടീസ്പൂൺ മഞ്ഞപ്പൊടി
 
ഉണ്ടാക്കേണ്ട വിധം:
 
വെള്ളം ചൂടാക്കുക. തിളച്ച് വരുന്നതിനു മുൻപ് എടുത്തുവെച്ച ഇഞ്ചിയും മഞ്ഞപ്പൊടിയും ഇതിലേക്കിടുക. 15 മിനിറ്റ് നേരത്തേക്ക് നേരിയ ചൂടിൽ അടുപ്പത്ത് വെയ്ക്കുക. ശേഷം അരിച്ചെടുത്ത് ഒരു കപ്പിലോ മഗിലോ സൂക്ഷിക്കുക. ഇതിലേക്ക് തേനും നാരങ്ങ ജ്യൂസും ഒഴിക്കുക. സ്വാദിഷ്ടമായ ഇഞ്ചിച്ചായ റെഡി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയില്‍ 442 പുരുഷന്മാരില്‍ ഒരാള്‍ക്ക് വൃക്കയില്‍ കാന്‍സര്‍ വരാന്‍ സാധ്യത!

മോശം ബന്ധത്തില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിയുന്നില്ലേ, ഈ ടിപ്‌സുകള്‍ പ്രയോഗിക്കു

ഇഞ്ചിയുടെ അതിശയിപ്പിക്കുന്ന ആരോഗ്യഗുണങ്ങള്‍ അറിയാമോ

ഈ പഴങ്ങള്‍ കഴിച്ചാല്‍ പണി കിട്ടും !പ്രമേഹരോഗികള്‍ ഇക്കാര്യം അറിഞ്ഞിരിക്കണം

ആദ്യം മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക്, ഇപ്പോള്‍ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക്; ശരിക്കും എന്താണ് എംപോക്‌സ്

അടുത്ത ലേഖനം
Show comments