Webdunia - Bharat's app for daily news and videos

Install App

തേനും നാരങ്ങാനീരും ചേര്‍ത്തൊന്ന് പുരട്ടിനോക്കൂ, മുഖക്കുരു പമ്പ കടക്കും!

Webdunia
ശനി, 15 സെപ്‌റ്റംബര്‍ 2018 (15:51 IST)
ഏതൊരാളുടേയും സൗന്ദര്യത്തിന് വിലങ്ങുതടിയായി നില്‍ക്കുന്ന ഒന്നാണ് മുഖക്കുരു. അത് ചെറുതായിക്കൊള്ളട്ടെ, വലുതായിക്കൊള്ളട്ടെ... എല്ലാ സമയത്തും അതൊരു ശല്യം തന്നെയാണ്. ബാക്റ്റീരിയയും ചലവും അടങ്ങിയ ചെറിയ മുഴകളാണ് മുഖക്കുരു. അതു മാറ്റിയെടുക്കാന്‍ മാര്‍ക്കറ്റില്‍ നിന്നും വലിയ വില കൊടുത്തു വാങ്ങുന്ന മരുന്നുകള്‍ ഉദ്ദേശിച്ച ഫലം തന്നോളണമെന്നുമില്ല. അതിനാല്‍ ചെറിയ ചേരുവകള്‍ ഉപയോഗിച്ച് വീട്ടില്‍ തന്നെ പ്രകൃതി ചികിത്സ നടത്താമെങ്കില്‍ പണം ലാഭിക്കുന്നതോടൊപ്പം സൈഡ് ഇഫക്റ്റും തടയാന്‍ കഴിയും.
 
രണ്ട് ടേബിള്‍ സ്പൂണ്‍ ശുദ്ധമായ തേനിലേക്ക് രണ്ടു തുള്ളി നാരങ്ങാനീര് ചേര്‍ത്ത് മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക. മുഖക്കുരുവിന്റെ പ്രധാന കാരണമായ ബാക്റ്റീരിയെ അകറ്റാന്‍ ഇതിലൂടെ കഴിയും. ശുദ്ധ വെള്ളത്തില്‍ മുഖം നന്നായി കഴുകുക. അതിനു ശേഷം മിക്സ് ചെയ്ത തേന്‍ മുഖത്ത് തേക്കുക. ഒന്നര മണിക്കൂറിനു ശേഷം ചൂടുവെള്ളം കൊണ്ട് മുഖം കഴുകുക. ഇത് നിത്യേന രണ്ടു പ്രാവശ്യം വീതം ഒരാഴ്ച തുടര്‍ന്നാല്‍ മുഖക്കുരുവിനെ ഇല്ലാതാക്കാം.
 
ഓറഞ്ചിന്റെ തൊലി പൊടിക്കാന്‍ കഴിയുന്ന വിധത്തില്‍ ഉണക്കുക. അത് പൊടിച്ചെടുത്ത് അതിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ ഒലിവെണ്ണയും മഞ്ഞള്‍പൊടിയും ചേര്‍ക്കുക. പേസ്റ്റ് രൂപമാക്കി മിക്സ് ചെയ്തശേഷം അത് മുഖത്ത് തേച്ചുപിടിപ്പിക്കാം. അത് നന്നായി ഉണങ്ങിയ ശേഷം കഴുകിക്കളയാം. ഇത് ഒരാഴ്ച തുടരുകയാണെങ്കില്‍ മുഖക്കുരു പമ്പ കടക്കും.
 
കറുവാപ്പട്ട പൊടിച്ചശേഷം ഒരു ടേബിള്‍ സ്പൂണ്‍ തേനില്‍ ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് മുഖക്കുരു ഉള്ള ഭാഗത്ത് തേച്ചുകൊടുക്കാം. ആഴ്ചയില്‍ രണ്ടു പ്രാവശ്യം ഇത്തരത്തില്‍ ചെയ്യുന്നതും മുഖക്കുരുവിനെ ഇല്ലാതാക്കാം. നല്ലപോലെ മൂത്ത പപ്പായയുടെ വിത്ത് കളഞ്ഞ ശേഷം മുഖത്ത് വച്ചുപിടിപ്പിക്കാന്‍ പറ്റുന്ന തരത്തില്‍ ചെറിയ കഷ്ണങ്ങളാക്കുക. അരമണിക്കൂര്‍ നേരം ഇത് മുഖത്ത് വച്ച് കിടക്കുക. പിന്നീട് ചൂടുവെള്ളം ഉപയോഗിച്ച് കഴുകിക്കളയുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

തൈരിലെ കസീന്‍ എന്ന പ്രോട്ടീന്‍ നീര്‍വീക്കത്തിന് കാരാണമാകും, തൈര് നല്ലതാണോ

മുഖ ചര്‍മത്തിന്റെ ആരോഗ്യത്തിന് പഴത്തൊലി!

നിങ്ങളുടെ മുറി പെയിൻ്റ് ചെയ്യുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

മുടി കളർ ചെയ്യാൻ പ്ലാൻ ഉണ്ടോ? എങ്കിൽ ചില കാര്യങ്ങളൊക്കെ അറിഞ്ഞിരിക്കണം

നിങ്ങള്‍ക്ക് രാത്രി ഉറങ്ങുന്നതിന് മുമ്പ് ഒരു ഗ്ലാസ് വെള്ളം കുടിക്കുന്ന ശീലമുണ്ടോ?

അടുത്ത ലേഖനം
Show comments