Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

അരിമ്പാറ പൂര്‍ണമായും ഇല്ലാതാക്കാന്‍ ചെയ്യേണ്ടത്...

അരിമ്പാറ ഉണ്ടാകുന്ന ഭാഗം, ആകൃതി, രോഗഹേതുവാകുന്ന വൈറസിന്റെ ഇനം എന്നിവയനുസരിച്ച് ആറു വിധത്തിലുള്ള അരിമ്പാറകളുണ്ട്

Warts

നിഹാരിക കെ.എസ്

, വ്യാഴം, 3 ഒക്‌ടോബര്‍ 2024 (15:12 IST)
Warts

മനുഷ്യരില്‍ ത്വക്കിലോ, ത്വക്കിനോടു ചേര്‍ന്ന ശ്‌ളേഷ്മസ്തരത്തിലോ ഉണ്ടാകുന്ന നിരുപദ്രവകാരിയായ വളര്‍ച്ചയെ ആണ് അരിമ്പാറ എന്ന് പറയുന്നത്. ചെറിയ മുഴപോലെ തോന്നിക്കുന്ന പരുപരുത്ത വളര്‍ച്ച കുട്ടികളിലും ഉണ്ടാകാറുണ്ട്. ഹ്യൂമന്‍ പാപ്പിലോമ വൈറസുകളാണ് ഇതിനു കാരണം. രോഗമുള്ള മനുഷ്യരുമായുള്ള സമ്പര്‍ക്കത്താല്‍ (സ്പര്‍ശനത്താല്‍) ഇതു പകരാനിടയുണ്ട്. 
 
അരിമ്പാറ ഉണ്ടാകുന്ന ഭാഗം, ആകൃതി, രോഗഹേതുവാകുന്ന വൈറസിന്റെ ഇനം എന്നിവയനുസരിച്ച് ആറു വിധത്തിലുള്ള അരിമ്പാറകളുണ്ട്. കൈയിന്റെയും കാലിന്റെയും മുട്ടുകളിലാണ് കൂടുതലായും അരിമ്പാറ ഉണ്ടാകുന്നത്. ഒറ്റക്കാഴ്ചയില്‍ തിരിച്ചറിയുന്ന അരിമ്പാറകള്‍ പലപ്പോഴും ആളുകള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. അരിമ്പാറ പൂര്‍ണമായും ഇല്ലാതാക്കാന്‍ ചില വഴികളുണ്ട്.
 
ലിക്വിഡ് നൈട്രജന്‍ പോലുള്ള രാസപദാര്‍ഥങ്ങളുപയോഗിച്ചുള്ള ക്രയോസര്‍ജറിയിലൂടെ അരിമ്പാറയും അതിനു ചുറ്റുമുള്ള മൃതചര്‍മവും സ്വയം കൊഴിഞ്ഞു പോകും. ലേസര്‍ ചികിത്സ, കാന്‍ഡിഡ കുത്തിവയ്പ്, കാന്താരി വണ്ടിന്റെ കാന്താരിഡിന്‍ എന്ന രാസപദാര്‍ഥം ഉപയോഗിച്ചു പൊള്ളിക്കല്‍, ഇന്റര്‍ഫെറോണ്‍ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്ന ഇമിക്വിമോഡ് ക്രീം പുരട്ടി അരിമ്പാറ വൈറസുകള്‍ക്കെതിരെ പ്രതിരോധശേഷി വര്‍ധിപ്പിക്കല്‍ തുടങ്ങിയവ അരിമ്പാറയ്ക്കുള്ള പ്രതിവിധികളായി കണക്കാക്കപ്പെടുന്നു.
 
ഇനി വീട്ടില്‍ വെച്ച് നമുക്ക് തന്നെ ചെയ്യാന്‍ കഴിയുന്ന ചില പ്രതിവിധികള്‍ നോക്കാം: വെളുത്തുള്ളി, വിനാഗിരി, കോളിഫ്‌ളവര്‍ നീര്, ഏത്തപ്പഴത്തിന്റെ തൊലി, ഉരുളക്കിഴങ്ങ് തൊലിമാറ്റിയത് തുടങ്ങിയവ അരിമ്പാറയില്‍ പല പ്രാവശ്യം തേച്ചു പുരട്ടുന്നത് ഇതു നീക്കം ചെയ്യാന്‍ സഹായിക്കുന്നു.
 
അതോടൊപ്പം, 25 ശതമാനം അരിമ്പാറയും ചികിത്സിച്ചില്ലെങ്കിലും ആറു മാസത്തിനുശേഷം കൊഴിഞ്ഞു പോകുന്നു എന്നതാണ് വസ്തുത. 2-3 വര്‍ഷത്തിനുള്ളില്‍ കൊഴിഞ്ഞു പോകുന്നവയും അപൂര്‍വമല്ല. അരിമ്പാറ വളരെ വേഗത്തില്‍ കരിച്ചോ മുറിച്ചു കളഞ്ഞോ നീക്കാമെങ്കിലും ചര്‍മത്തില്‍ നിന്നും രോഗഹേതുവായ വൈറസ് നീക്കം ചെയ്യപ്പെടുന്നില്ലെങ്കില്‍ വീണ്ടും അരിമ്പാറ ഉണ്ടാകുന്നു. ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കാതിരിക്കാനാണ് അരിമ്പാറ നീക്കം ചെയ്യുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈ 5 ഭക്ഷണങ്ങള്‍ കഴിക്കാറുണ്ടോ? വെറുതെയല്ല മുടി കൊഴിയുന്നത്, മൊട്ട ആകാന്‍ അധികം സമയം വേണ്ട