Webdunia - Bharat's app for daily news and videos

Install App

വെളുത്തുള്ളിയും നാരങ്ങയും ചേർത്ത് ഒരു പൊടിക്കൈയുണ്ട്, ഗ്യാസ് ട്രബിൾ പമ്പ കടക്കും!

Webdunia
ശനി, 23 മാര്‍ച്ച് 2019 (23:00 IST)
മാരകമായ രോഗമൊന്നുമല്ല ഗ്യാസ് ട്രബിള്‍. എന്നാല്‍ ദിവസങ്ങളോളം അസ്വസ്ഥരാക്കാന്‍ പോകുന്ന എല്ലാ കുരുത്തക്കേടും ഈ രോഗത്തിനുണ്ട്. ഇത് വന്നാല്‍ നിങ്ങളുടെ എല്ലാ ജോലിയും മുടങ്ങുമെന്ന് നിസംശയം പറയാം. ചില പൊടിക്കൈകള്‍ കൊണ്ട് ഗ്യാസ് ട്രബിളിനെ അകറ്റിനിര്‍ത്താമെന്നത് പരമാര്‍ത്ഥം.
 
ഭക്ഷണത്തില്‍ കറുവാപ്പട്ട ഒരു ശീലമാക്കുക. അത് ഗ്യാസിനെ അകറ്റിനിര്‍ത്തും. കറുവാപ്പട്ട ചേര്‍ത്ത ആഹാരങ്ങള്‍ ദിനവും കഴിക്കുക എന്നത് അസാധ്യമാണ്. എന്നാല്‍ പാലില്‍ കറുവാപ്പട്ട പൊടി ചേര്‍ത്ത് കുടിക്കുന്നത് നല്ലതാണ്. അല്‍പ്പം തേന്‍ കൂടി ചേര്‍ത്താല്‍ ഉത്തമം.
 
ആഹാരപദാര്‍ത്ഥങ്ങളില്‍ ഇഞ്ചിയുടെയും വിനാഗിരിയുടെയും സാന്നിധ്യം ഗ്യാസ് മൂലമുണ്ടാകുന്ന കുഴപ്പങ്ങളെ അകറ്റിനിര്‍ത്തും. ഇഞ്ചി ജ്യൂസ് കഴിക്കാന്‍ ഇത്തിരി ബുദ്ധിമുട്ടാണെങ്കിലും ഗ്യാസിന് ഫലപ്രദമായ ഒരു ഔഷധമാണ്. ഇഞ്ചി ചായ കുടിക്കുന്നതും ആഹാരത്തിന് ശേഷം അല്‍പ്പം ഇഞ്ചി പച്ചയ്ക്ക് തിന്നുന്നതും ഗ്യാസിനെ അകറ്റിനിര്‍ത്തും.
 
അയമോദകം ചേര്‍ത്ത മോര് കുടിക്കുന്നത് ഗ്യാസിനെ ചെറുക്കും. നാരങ്ങ, വെളുത്തുള്ളി എന്നിവയും ഗ്യാസ് വരാതെ സംരക്ഷിക്കാന്‍ ഫലപ്രദമായ ആഹാരവസ്തുക്കളാണ്. ഗ്യാസ് മൂലം ബുദ്ധിമുട്ടുണ്ടായാല്‍ വെളുത്തുള്ളി സൂപ്പ് കഴിച്ചാല്‍ ഉടന്‍ തന്നെ ശമനമുണ്ടാകും. നാരങ്ങയും ബേക്കിംഗ് സോഡയും ചേര്‍ത്ത വെള്ളം കുടിക്കുന്നതും ഗ്യാസ് ട്രബിള്‍ ഒഴിവാക്കാന്‍ സഹായിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

World Diabetes Day 2024: പ്രമേഹം ഏതുപ്രായത്തിലും വരാം, അവയവങ്ങളെ സാരമായി ബാധിക്കുന്ന രോഗത്തെ കുറിച്ച് അറിഞ്ഞിരിക്കണം

ടോയ്‌ലറ്റ് സീറ്റിനെക്കാള്‍ അണുക്കള്‍ നിങ്ങളുടെ തലയണകളില്‍ ഉണ്ടാകും!

നിങ്ങള്‍ 10 മിനിറ്റില്‍ കൂടുതല്‍ സമയം ടോയ്ലറ്റില്‍ ചെലവഴിക്കാറുണ്ടോ?

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം നിങ്ങളെ നേരത്തെ വാര്‍ദ്ധക്യത്തിലേക്ക് നയിക്കുമോ? പുതിയ പഠനം പറയുന്നത് ഇതാണ്

കണ്ണുകളെ അണുബാധയില്‍ നിന്നും സംരക്ഷിക്കാം

അടുത്ത ലേഖനം
Show comments