Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

മുഖത്ത് എള്ളെണ്ണ തേച്ചുപിടിപ്പിച്ച് കിടന്നുറങ്ങിയാൽ !

മുഖത്ത് എള്ളെണ്ണ തേച്ചുപിടിപ്പിച്ച് കിടന്നുറങ്ങിയാൽ !
, വെള്ളി, 2 നവം‌ബര്‍ 2018 (17:03 IST)
പൊടിപടലങ്ങളും പുകയും നിറഞ്ഞ ഈ അന്തരീക്ഷത്തിൽ മുഖ സൌന്ദര്യം കാത്തുസൂക്ഷിക്കുക എന്നത് അന്ത്യന്തം ശ്രമകരമായ ഒരു കാര്യമാണ്. ക്രീമുകൾകൊണ്ടും ലോഷനുകൾ കൊണ്ടും മുഖത്തെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാകും എന്നത് ഒരു മിഥ്യാ ധാരണ മാത്രമാണ് ചർമ്മ സംരക്ഷണത്തിന് എപ്പോഴും സുരക്ഷിതം നമ്മുടെ നാട്ടുവിദ്യകൾ തന്നെയാണ്.
 
എള്ളെണ്ണ ചർമ്മ സംരക്ഷണത്തിന് പ്രകൃതിദത്തമായ ഒരു ഔഷധമാണ്. ഇത് ചർമ്മത്തിനുണ്ടാക്കുന്ന നേട്ടങ്ങൾ ചെറുതല്ല. മുഖ സംരക്ഷണത്തിന് നമ്മുടെ നാട്ടിൽ സാധാ‍രണയായി ചെയ്തിരുന്ന ഒരു വിദ്യയാണ് ശുദ്ധമായ എള്ളെണ്ണ മുഖത്ത് തേച്ചുപിടിപ്പിച്ച് രത്രി മുഴുവനും കിടന്നുറങ്ങുക എന്നത്. പകൽ എഴുന്നേൽക്കുമ്പോൾ തന്നെ നമുക്ക് ഇതിന്റെ മാ‍റ്റം കാണാനാകും.
 
ഒട്ടുമിക്ക ചർമ്മ സംബന്ധമായ പ്രശ്നങ്ങൾക്കും എള്ളെണ്ണക്ക് പരിഹാരം കാണാനാകും. രാത്രി മുഴുവൻ മുഖത്ത് എള്ളണ്ണ പ്തേച്ചുപിടിപ്പിച്ച് കിടന്നുറങ്ങുന്നതിലൂടെ ചർമ്മത്തിൽ അടിഞ്ഞിരിക്കുന്ന പൊടിപടലങ്ങളെയും മറ്റു മാലിന്യങ്ങളെയും നീക്കം ചെയ്യാൻ സാധിക്കും. മാത്രമല്ല ഇത് മുഖത്ത് കൃത്യമായ ആർദ്രത നിലനിർത്തുകയും ചെയ്യും.
 
മുഖത്തുള്ള പാടുകളെ ഇതിലൂടെ ഇല്ലാതാകാൻ സാധിക്കും. മുഖക്കുരുവിന്റെ കലകളും മുറിവിന്റെ പാടുകളും പോലും മായ്ച്ചു കളയാൻ എള്ളെണ്ണക്ക് കഴിവുണ്ട്. ശരീരത്തിലെ നിർജീവ കോശങ്ങളെ നീക്കം ചെയ്യുന്നതിനും ചർമ്മത്തെ കൂടുതൽ തിളക്കമുള്ളതാക്കുന്നതിനും ഇത് സഹായിക്കും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കട്ട് തിന്നാൻ ആഗ്രഹിക്കുമ്പോഴാണോ എക്കിൾ വരുന്നത്? പഴമക്കാർ പറയുന്നതിലും കാര്യമുണ്ടോ?