കൊളസ്‌ട്രോളിനെ പമ്പകടത്താൻ വെളുത്തുള്ളി കഴിക്കേണ്ടത് ഇങ്ങനെ
കൊളസ്‌ട്രോളിനെ പമ്പകടത്താൻ വെളുത്തുള്ളി കഴിക്കേണ്ടത് ഇങ്ങനെ
കൊളസ്‌ട്രോൾ പല ആളുകളുടെ ജീവിതത്തിലും വില്ലൻ തന്നെയാണ്. ഭക്ഷണത്തിൽ വളരെയധികം നിയന്ത്രണം വരുത്തേണ്ട ഈ രോഗാവസ്ഥയെ പമ്പകടത്താൻ വല്ല വഴിയും ഉണ്ടോ എന്നായിരിക്കും എല്ലാവരും നോക്കുന്നത്.
എന്നാൽ ഇതാ അറിഞ്ഞോളൂ വെളുത്തുള്ളികൊണ്ട് കൊളസ്‌ട്രോളിനെ വരുതിയിൽ നിർത്താം. എങ്ങനെയെന്നല്ലേ. ഒരു ടീസ്പൂണ്‍ വെളുത്തുള്ളി ചതച്ചു കഴിച്ചാല്‍ ബിപി കൊളസ്‌ട്രോള്‍ എന്നിവ ഒരാഴ്ച കൊണ്ടു കുറയ്ക്കാന്‍ സാധിക്കും. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന വെളുത്തുളളിക്ക് രക്തസമ്മര്‍ദ്ദവും കൊളസ്ട്രോളും കുറയ്ക്കാനും ഹൃദ്രോഗത്തെ അകറ്റാനും കഴിവുണ്ട്.
അതുമത്രമല്ല, വെളുത്തുള്ളി കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണങ്ങള്‍ നല്‍കും. അതും വെറും വയറ്റിലാണെങ്കില്‍ ഏറെ നല്ലത്. പോഷകങ്ങളും വിറ്റാമിനുകളും നാരുകളും ധാരാളമായി അടങ്ങിയിട്ടുളള വെളുത്തുളളി മഗ്നീഷ്യം, വിറ്റമിന്‍ ബി 6, വിറ്റമിന്‍ സി, സെലെനിയം, ചെറിയ അളവില്‍ കാത്സ്യം, കോപ്പര്‍, പൊട്ടാസ്യം, ഫോസ്ഫറസ്, വിറ്റമിന്‍ ബി 1 എന്നിവയാല്‍ സമ്പുഷ്ടമാണ്.