Webdunia - Bharat's app for daily news and videos

Install App

ദിവസവും ഒരു നേരത്തെ ചോറിനു പകരം ഒരു ആപ്പിള്‍ കഴിച്ചാലുള്ള ഗുണങ്ങള്‍

ധാരാളം നാരുള്ളതിനാല്‍ ദഹിക്കാന്‍ സമയമെടുക്കും. വിശപ്പ് ശമിപ്പിക്കുകയും ഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും

രേണുക വേണു
ശനി, 14 സെപ്‌റ്റംബര്‍ 2024 (12:32 IST)
ഏറെ ആരോഗ്യഗുണങ്ങളുള്ള പഴമാണ് ആപ്പിള്‍. ദിവസവും ഒരു ആപ്പിള്‍ കഴിക്കുന്നതിലൂടെ ഒട്ടേറെ ആരോഗ്യഗുണങ്ങള്‍ നമുക്ക് ലഭിക്കും. അത് എന്തൊക്കെയാണെന്ന് നോക്കാം. 
 
ആപ്പിളിലെ ഫ്രക്ടോസും പോളിഫിനോളുകളും ശരീരത്തിലേക്ക് ഷുഗര്‍ ആഗിരണം ചെയ്യുന്നത് മന്ദഗതിയിലാക്കുന്നു. 
 
ധാരാളം നാരുള്ളതിനാല്‍ ദഹിക്കാന്‍ സമയമെടുക്കും. വിശപ്പ് ശമിപ്പിക്കുകയും ഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. 
 
കൊളസ്‌ട്രോള്‍ കുറയ്ക്കും 
 
തലച്ചോറിന്റെ പ്രവര്‍ത്തനത്തിനു വേണ്ട രാസഘടകമായ അസറ്റില്‍ കൊളിന്‍ പ്രവര്‍ത്തനം മെച്ചമാക്കുന്നതിനാല്‍ ബുദ്ധിക്കും ഓര്‍മയ്ക്കും നല്ലത്. അല്‍ഷിമേഴ്‌സ് സാധ്യത കുറയ്ക്കും. 
 
ആപ്പിളിലെ പെക്റ്റിന്‍ നാരുകള്‍ ദഹനപഥത്തില്‍ നിന്ന് വെള്ളം വലിച്ചെടുത്ത് ജെല്‍ പോലെയായി മലബന്ധം അകറ്റും. 
 
ആപ്പിളിന്റെ തൊലിയിലുള്ള ഫ്‌ളോറിസിന്‍ ഫ്‌ളവനോയ്ഡ് ആര്‍ത്തവ വിരാമത്തെ തുടര്‍ന്നുള്ള അസ്ഥി നഷ്ടം തടയും. 
 
ഫൈബര്‍, പൊട്ടാസ്യം, പ്രോട്ടീന്‍, കാലറി എന്നിവ ആപ്പിളില്‍ അടങ്ങിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

വവ്വാലുകളെ പേടിക്കണോ? നിപയെ കുറിച്ച് അറിയാം

മലവിസര്‍ജ്ജനത്തിനായി ബലം പ്രയോഗിക്കാറുണ്ടോ? ഒരിക്കലും ചെയ്യരുത്

ഈ ഏഴു ശീലങ്ങള്‍ ഓര്‍മശക്തി വര്‍ധിപ്പിക്കും

കണ്ണിന്റെ ആരോഗ്യത്തിന് ചക്കപ്പഴം എങ്ങനെ സഹായിക്കുമെന്നറിയാമോ

ഈ അഞ്ചുലക്ഷണങ്ങള്‍ ഉണ്ടോ, മാംസവും മുട്ടയുമൊക്കെ ധാരാളം കഴിക്കണം

അടുത്ത ലേഖനം
Show comments