Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

താരനില്‍ നിന്ന് എന്നെന്നേക്കുമായി മോചനം വേണോ? ഒന്ന് ശ്രദ്ധിക്കൂ...

താരനില്‍ നിന്ന് എന്നെന്നേക്കുമായി മോചനം വേണോ? ഒന്ന് ശ്രദ്ധിക്കൂ...
, തിങ്കള്‍, 1 ഒക്‌ടോബര്‍ 2018 (18:20 IST)
താരന്‍റെ ശല്യമുണ്ടായാല്‍ പിന്നെ ആശങ്കകള്‍ പലതാണ്. ഇത് പകരില്ലേ, പൂര്‍ണമായും മാറില്ലേ തുടങ്ങി സംശയങ്ങളുടെ പട്ടികകള്‍ നീളുകയായി. എന്നാല്‍, നല്ല പരിചരണം നല്‍കുകയാണെങ്കില്‍ താരന്‍ പോയ വഴി അറിയില്ല എന്നതാണ് സത്യം.
 
ശരീരത്തിലെ നിര്‍ജ്ജീവ കോശങ്ങളാണ് താരനായി പ്രത്യക്ഷപ്പെടുന്നത്. കോശങ്ങള്‍ വളരെ വേഗം നശിക്കുന്ന പ്രവണതയാണിത്. ഇത് സാധാരണ നിലയില്‍ പകരില്ല. അസ്വസ്ഥത മൂലം ബാധിക്കപ്പെട്ട ഭാഗം ചൊറിയുമ്പോള്‍ മുറിവ് ഉണ്ടായേക്കാം. ഇങ്ങനെ അണുബാധയുണ്ടാവാനും പകരാനും ഇടയാവുമെന്ന് മാത്രം.
 
താരന്‍ തന്നെ രണ്ട് വിധമുണ്ട് - വരണ്ടതും എണ്ണമയമുള്ളതും. എണ്ണമയമുള്ള താരനാണെങ്കില്‍ നാരങ്ങാ നീരും വെള്ളവും ചേര്‍ന്ന മിശ്രിതം തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കുക. അര മണിക്കൂറിനു ശേഷം ഇത് വീര്യം നന്നേ കുറഞ്ഞ (ബേബി ഷാമ്പൂ ആയാല്‍ നന്ന്) ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയുക. 
 
വരണ്ട താരനാണെങ്കില്‍ വെളിച്ചെണ്ണ ചെറു ചൂടോടെ തലയില്‍ തേച്ച് പിടിപ്പിക്കുക. അരമണിക്കൂര്‍ കഴിഞ്ഞ് ആന്‍റി ഡാന്‍ഡ്രഫ് ഷാമ്പൂ ഉപയോഗിച്ച് തല നന്നായി കഴുകണം. പിന്നീട് വരള്‍ച്ച മാറ്റാനായി ഹെയര്‍ ഓയില്‍ തേച്ച് പിടിപ്പിക്കാം. താരന് ബ്യൂട്ടി പാര്‍ലറുകളിലും ചികിത്സ സുലഭമാണ്. സ്റ്റീമിംഗ്, സ്പാ, ഓസോണ്‍, ഹെയര്‍ പായ്ക്ക്, പ്രോട്ടീന്‍, ഓയില്‍ തുടങ്ങി പലവിധ ചികിത്സകളും 500 രൂപ വരെ മുടക്കിയാല്‍ ലഭിക്കും. 
 
താരന്‍ വരാതിരിക്കാന്‍ മുടി വൃത്തിയായി സൂക്ഷിക്കുകയാണ് വേണ്ടത്. കാത്സ്യം, പ്രോട്ടീന്‍, ഇരുമ്പ് എന്നിവ അടങ്ങിയ ഭക്ഷണക്രമം പാലിക്കുന്നതും നല്ലതാണ്. തലയിലെ ചര്‍മ്മത്തെയും തലമുടിയെയുമെല്ലാം ദോഷകരമായി ബാധിക്കുന്ന ഒന്നാണ് താരന്‍. തലയില്‍ നിന്ന് പൊടി ഇളകിപ്പോകും പോലെ ചെതുമ്പലുകള്‍ ഇളകിപ്പോകുന്ന അവസ്ഥയാണ് താരന്‍.  ചെറിയ തോതില്‍ എല്ലാവരിലും ഇത്തരമൊരു അവസ്ഥയുണ്ടാകാറുണ്ട്. ഇത് സാധാരണമാണ്. എന്നാല്‍, ചില വ്യക്തികളില്‍ മൃത കോശങ്ങള്‍ അമിതമായി കൊഴിഞ്ഞുപോയേക്കും.
 
അമിതമായി മൃത കോശങ്ങള്‍ കൊഴിയുമ്പോള്‍ തലയില്‍ ചൊറിച്ചിലും ചുവന്ന പാടുകളും ഉണ്ടാകും. നല്ലയിനം ഷാമ്പൂകള്‍ ഉപയോഗിക്കുന്നത് താരന്‍ മാറാന്‍ സഹായകമാണ്. താരന്‍ എന്നത് പേന്‍ പോലെ ഒരു ജീവി അല്ലെന്നും മനസിലാക്കേണ്ടതുണ്ട്. പൊതുവെ കരുതപ്പെടുന്നതു പോലെ താരന്‍ മൂലം മുടി കൊഴിച്ചില്‍ ഉണ്ടാകാറില്ല.
 
സെബോറിക് ഡെര്‍മറ്റൈറ്റിസ്, സോറിയാസിസ്, ഫംഗസ് ബാധ എന്നിവയും അമിതമായി മൃതകോശങ്ങള്‍ കൊഴിയുന്നതിന് കാരണമാകാം. ചിലര്‍ക്ക് താരന്‍ ബാധിക്കുന്നത് മാനസിക വിഷമങ്ങള്‍ക്ക് കാരണമാകുന്നതായി കാണാറുണ്ട്. ത്വക്കിന്‍റെ പുറംഭാഗത്ത് നിരന്തരം കോശവിഭജനം നടന്ന് കൊണ്ടിരിക്കും. മൃത കോശങ്ങള്‍ പുറന്തള്ളപ്പെടുകയും ചെയ്യും. എന്നാല്‍, ഈ കോശങ്ങള്‍ തീരെ ചെറുതായതിനാല്‍ കണ്ണില്‍ പെടില്ല. 
 
അതേസമയം, ചില ഘട്ടങ്ങളില്‍ അമിതമായി മൃത കോശങ്ങള്‍ പുറന്തള്ളപ്പെടും. താരന്‍ ബാധിച്ചിട്ടുള്ളവരില്‍ രണ്ട് മുതല്‍ ഏഴ് ദിവസം കൊണ്ട് കോശങ്ങള്‍ പുറന്തള്ളപ്പെടാം. സാധാരാണ അവസ്ഥകളില്‍ ഒരു മാസം കൊണ്ടാകും ഇത് സംഭവിക്കുക. ത്വക്കില്‍ നിന്ന് പുറപ്പെടുവിക്കുന്ന സേബം അധികമാകുമ്പോഴും ത്വക്കിലെ സൂക്ഷ്മാണുക്കളുടെ പ്രവര്‍ത്തനം മൂലവും വ്യക്തിപരമായ പ്രത്യേകതകള്‍ മൂലവുമാണ് താരന്‍ ഉണ്ടാകുന്നത്.  
 
താരന്‍ നിയന്ത്രിക്കാന്‍ നിരവധി മാര്‍ഗ്ഗങ്ങളുണ്ട്. ദിവസവും ഷാമ്പൂ ചെയ്യുന്നത് പ്രയോജനം ചെയ്യും. ഫംഗസ് വിരുദ്ധ ഷാമ്പൂ തുടര്‍ച്ചയായി ഉപയോഗിക്കുന്നത് കൊണ്ട് ഗുണമുണ്ടാകും. സ്‌ത്രീകളിലും പുരുഷന്മാരിലും താരന്‍ പ്രശ്‌നം സാധാരണമാണ്. ഈ അവസ്ഥയില്‍ നിന്നും മുക്തി നേടാന്‍ പലരും നിരവധി മാര്‍ഗങ്ങള്‍ തേടിപ്പോകാറുണ്ട്. ഇതിനായി ആയിരക്കണക്കിന് പണം ചെലവഴിക്കാനും ആര്‍ക്കും മടിയില്ല.
 
ശുദ്ധമായ വെള്ളം ഉപയോഗിച്ചു മാത്രമെ തല വൃത്തിയാക്കാവൂ. അല്ലെങ്കില്‍ മുടിയില്‍ അഴുക്ക് അടിഞ്ഞു കൂടുന്നതിന് കാരണമാകും. ഇതാണ് താരന് കാരണമാകുന്നതെന്നാണ് പഴമക്കാര്‍ പറയുന്നത്.
 
ഒട്ടുമിക്ക ആളുകളെയും അലട്ടുന്ന പ്രശ്നമാണ് താരന്‍. താരനെ പ്രതിരോധിക്കുന്നതിനായി പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങളും നമ്മള്‍ തേടാറുണ്ട്. ഇവയില്‍ പല മാര്‍ഗ്ഗങ്ങളും പല രീതിയിലാണ് നാം പ്രയോഗിക്കാറുള്ളത്. ചില കാരണങ്ങളെ നമ്മള്‍ നിസ്സാരമായി വിടുന്നതാണ് പലപ്പോഴും താരനെ വര്‍ദ്ധിപ്പിക്കുന്നതെന്നാണ് ആരോഗ്യവിദഗ്ദര്‍ പറയുന്നത്.  
 
താരന്‍ ഉണ്ടാകാനുള്ള കാരണങ്ങളും മറ്റുമെല്ലാം അന്വേഷിച്ച ശേഷമായിരിക്കണം അതിന് പരിഹാരം കാണാന്‍. താരന് വളരെയധികം അനുകൂലമായി വരുന്ന ഒന്നാണ് ചര്‍മ്മത്തിലെ വരള്‍ച്ച. അതായത് തലയോട്ടിയില്‍ വരള്‍ച്ചയുണ്ടെങ്കില്‍ അത് പല തരത്തിലുള്ള താരന് അനുകൂലമായി മാറുമെന്നാണ് വിദഗ്ദര്‍ പറയുന്നത്. യീസ്റ്റ് ഇന്‍ഫെക്ഷനും താരന് കാരണമായേക്കുമെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു. 
 
തലയിലെ വൃത്തിയില്ലായ്മ മൂലവും ഈ പ്രശ്നം ഉണ്ടാകാറുണ്ട്. തലയിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യപ്പെട്ടില്ലെങ്കില്‍ അത് പലപ്പോഴും താരന് അനുകൂല സാഹചര്യം ഉണ്ടാക്കും. മൃതകോശങ്ങളും താരന് പലപ്പോഴും കാരണമാകും. അതിനാല്‍ തലയോട്ടി എല്ലായ്പ്പോഴും വൃത്തിയായി സൂക്ഷിക്കണം. ശ്രദ്ധയില്ലാതെ ചീപ്പ് ഉപയോഗിക്കുന്നതും അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകളും പലപ്പോഴും താരന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. 
 
തലയോട്ടിയില്‍ പലരിലും കാണപ്പെടുന്ന ചൊറിച്ചിലും മറ്റും പല വിധത്തിലായിരിക്കും കേശസംരക്ഷണത്തില്‍ പലപ്പോഴും വില്ലനാവുന്നത്. ഇത് പലപ്പോഴും താരന് ഉണ്ടാകാന്‍ കാരണമാകും. മരുന്നുകളുടെ അമിതമായ ഉപയോഗവും താരന് കാരണമായേക്കും. മാത്രമല്ല സ്റ്റിറോയ്ഡുകള്‍ ഉപയോഗിക്കുന്നതും താരന്‍ ഉണ്ടാകാന്‍ പ്രധാനപ്പെട്ട കാരണമാണ്. അതുകൊണ്ട് തന്നെ വിട്ടുമാറാതെയുള്ള താരന്റെ പ്രശ്‌നം നിങ്ങളിലുണ്ടെങ്കില്‍ നല്ലൊരു ത്വക്ക് രോഗ വിദഗ്ധനെ കാണുന്നത് നല്ലതാണ്. താരന്‍ വര്‍ദ്ധിക്കാന്‍ പലപ്പോഴും മാനസിക സമ്മര്‍ദ്ദവും കാരണമാകുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അറിഞ്ഞിരിക്കണം ഈന്തപ്പഴത്തിന്റെ ഈ ഗുണങ്ങൾ!