Webdunia - Bharat's app for daily news and videos

Install App

ഇതൊന്ന് പരീക്ഷിക്കൂ, ചുമ പമ്പ കടക്കും!

Webdunia
വ്യാഴം, 8 നവം‌ബര്‍ 2018 (14:38 IST)
പലരെയും കുഴപ്പിക്കുന്ന ഒരു പ്രശ്നമാണ് ചുമ. നിസാര പ്രശ്നമെന്ന് തള്ളിക്കളയാന്‍ വരട്ടെ. ചിലപ്പോള്‍ ചുമ നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥ പോലും പലരും അഭിമുഖീകരിക്കേണ്ടി വരാറുണ്ട്. ഒരു ഇന്‍റര്‍‌വ്യൂവില്‍ പങ്കെടുത്തുകൊണ്ടിരിക്കുമ്പോള്‍, അല്ലെങ്കില്‍ ഒരു ബെര്‍ത്ത്‌ഡേ പാര്‍ട്ടിയില്‍ ആഹാരം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് നിങ്ങള്‍ക്ക് ചുമ ഒരു വില്ലനായി മാറുന്നതെങ്കിലോ?
 
സിമ്പിളായി ചുമയെ എങ്ങനെ ഇല്ലാതാക്കാം എന്ന് നോക്കാം. നമ്മുടെ നാട്ടിന്‍‌പുറത്തെ പ്രയോഗങ്ങളൊക്കെ മതി ചുമ പമ്പ കടക്കും. ഇഞ്ചിയും തുളസിയും കുരുമുളകുമിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ചുമ മാറാന്‍ നല്ല ബെസ്റ്റ് മരുന്നാണ്.
 
കല്‍ക്കണ്ടം ചുമ മാറാന്‍ നല്ലതാണ്. കല്‍ക്കണ്ടവും ഒരു കഷ്ണം ചെറിയ ഉള്ളിയും ചേര്‍ത്ത് ചതച്ച് അതിന്‍റെ നീര് കുടിച്ചാല്‍ മതി. സവാള ജ്യൂസില്‍ നാരങ്ങാ നീര് ചേര്‍ത്ത് തിളപ്പിച്ച ശേഷം തേന്‍ ചേര്‍ത്ത് കഴിക്കുന്നതും ചുമ മാറാന്‍ സഹായിക്കും.
 
അയമോദകവും ഉപ്പും ഗ്രാമ്പൂവും ചേര്‍ത്ത് കഴിക്കുന്നത് ചുമ വിട്ടുമാറാന്‍ സഹായിക്കും. ചൂടുവെള്ളത്തില്‍ വെളുത്തുള്ളി ചതച്ചിട്ട ശേഷം മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് കുടിക്കുന്നതും നല്ലതാണ്.
 
കല്‍ക്കണ്ടവും കുരുമുളക് പൊടിയും മിശ്രിതപ്പെടുത്തിയത് ഒരു സ്‌പൂണ്‍ വീതം കഴിക്കുന്നത് ചുമയുടെ ആധിക്യം കുറയ്‌ക്കും. ആടലോടകവും കുരുമുളകും ചേര്‍ത്ത് അരച്ചെടുക്കുന്ന മിശ്രിതം തേനില്‍ ചാലിച്ച് കഴിക്കുന്നതും നല്ലതാണ്. ഉലുവ കഷായം വെച്ച് കഴിച്ചാലും ചുമയ്‌ക്ക് ശമനം ലഭിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒറ്റയടിക്ക് കൂടുതല്‍ വെള്ളം കുടിക്കുന്ന ശീലമുണ്ടോ?

ദീര്‍ഘദൂരയാത്ര പോകുമ്പോള്‍ മൂത്രം പിടിച്ചുവയ്ക്കാറുണ്ടോ? ആപത്ത്

ഇന്ത്യയില്‍ 442 പുരുഷന്മാരില്‍ ഒരാള്‍ക്ക് വൃക്കയില്‍ കാന്‍സര്‍ വരാന്‍ സാധ്യത!

മോശം ബന്ധത്തില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിയുന്നില്ലേ, ഈ ടിപ്‌സുകള്‍ പ്രയോഗിക്കു

ഇഞ്ചിയുടെ അതിശയിപ്പിക്കുന്ന ആരോഗ്യഗുണങ്ങള്‍ അറിയാമോ

അടുത്ത ലേഖനം
Show comments