Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ലാപ്പ്ടോപ്പുകൾ മടിയിൽ വെച്ച് ഉപയോഗിക്കാറുണ്ടോ? പ്രത്യുത്പാദന ആരോഗ്യത്തെ ബാധിച്ചേക്കാം

ലാപ്പ്ടോപ്പുകൾ മടിയിൽ വെച്ച് ഉപയോഗിക്കാറുണ്ടോ? പ്രത്യുത്പാദന ആരോഗ്യത്തെ ബാധിച്ചേക്കാം

അഭിറാം മനോഹർ

, വെള്ളി, 7 ജൂണ്‍ 2024 (18:53 IST)
ഐടി സംബന്ധമായ ജോലികള്‍ക്കും അല്ലാത്തവയ്ക്കും ലാപ്പ്‌ടോപ്പുകള്‍ ഉപയോഗിക്കുന്നത് ഇന്ന് സാധാരണമാണ്. മണിക്കൂറുകളോളം പുരുഷന്മാര്‍ ഇത്തരത്തില്‍ ലാപ്പ്‌ടോപ്പ് ഉപയോഗിക്കുമ്പോള്‍ പലപ്പോഴും ലാപ്പ്‌ടോപ്പ് മടിയില്‍ വെച്ച് ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള ഉപയോഗം പുരുഷന്മാരുടെ പ്രത്യുത്പാദന ആരോഗ്യത്തെ പോലും ബാധിച്ചേക്കാമെന്നതാണ് സത്യം.
 
 സ്ഥിരമായി ചൂട് ഏല്‍ക്കുന്നത് വൃഷണസഞ്ചിയിലെ താപനില ഉയരുന്നതിനും ഇത് മൂലം ബീജസംഖ്യ കുറയുന്നതിനും ബീജത്തിന്റെ ഗുണനിലവാരം കുറയുകയും ചെയ്യുന്നതിന് കാരണമാകാം. പുരുഷ പ്രത്യുത്പാദന വ്യവസ്ഥ താപനിലയോട് വളരെ സെന്‍സിറ്റീവാണ് എന്നതാണ് ഇതിന് കാരണം. ലാപ്പ്‌ടോപ്പ് മടിയില്‍ വെച്ച് ഉപയോഗിക്കുമ്പോള്‍ ചൂട് വൃഷണസഞ്ചിയിലേക്ക് പടരുന്നു ഇത് ചിലപ്പോള്‍ സ്‌ക്രോട്ടല്‍ ഹൈപ്പര്‍തേര്‍മിയ എന്ന അവസ്ഥയിലേക്ക് എത്താം. ലാപ്പ്‌ടോപ്പുകള്‍ വൈദ്യുതകാന്തികം പുറപ്പെടുവിക്കുന്നതിനാല്‍ ബീജത്തിന്റെ ആരോഗ്യവും മോശമാകാം. ലാപ്പ്‌ടോപ്പില്‍ നിന്നുള്ള ചൂടൂം റേഡിയേഷനും ബീജങ്ങളുടെ ചലനശേഷിയെയും ബീജസംഖ്യയേയും ബാധിക്കാം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചൂടാക്കുമ്പോള്‍ പോഷകമൂല്യം കൂടുന്ന ആറുഭക്ഷണങ്ങള്‍ ഇവയാണ്!