രാവിലെ നിങ്ങൾക്ക് രാജാവിനെ പോലെ ഭക്ഷണം കഴിക്കാം പക്ഷേ രാത്രിയിൽ ഭിക്ഷക്കാരനെ പോലെയായിരിക്കണം ഭക്ഷണം കഴിക്കേണ്ടത് എന്നാണ് പഴമൊഴി.അലസമായി നിങ്ങൾ ചിലവിടുന്നൊരു പകലാണെങ്കിലും നിങ്ങൾക്ക് ധാരാളം ഭക്ഷണം കഴിക്കാം എന്തെന്നാൽ ശരീരം ഈ സമയത്ത് ഉണർന്നിരിക്കുന്നതിനാൽ കഴിക്കുന്ന ഭക്ഷണം ശരിയായി ദഹിക്കുകയും ഭക്ഷണത്തെ ഊർജമാക്കി മാറ്റുവാനും സാധിക്കും. എന്നാൽ രാത്രിയിൽ ശരീരം വിശ്രമത്തിൽ ആയിരിക്കുന്നത് കൊണ്ട് തന്നെ ദഹനം ശരിയായ രീതിയിൽ നടക്കില്ല. അതിനാൽ തന്നെ അധികഭക്ഷണം രാത്രിയിൽ ശരീരത്തിൽ അധികമെത്തുമ്പോൾ ശരീരത്തിന് വേണ്ട വിശ്രമം ലഭിക്കാതെ വരും. അതുകൊണ്ടാണ് രാത്രിഭക്ഷണം മിതമായ രീതിയിലെ പാടുള്ളുവെന്ന് പറയുന്നത്.
രാത്രിയിലെ ഭക്ഷണം ഉറങ്ങുന്നതിന് രണ്ട് മണിക്കൂറുകൾ മുൻപേ കഴിച്ചിരിക്കണമെന്നാണ് വിദഗ്ദാഭിപ്രായം. രാത്രി എട്ടുമണിയോടെ തന്നെ ഭക്ഷണം കഴിച്ചിരിക്കാൻ ശ്രദ്ധിക്കണം.അങ്ങനെ ചെയ്യുകയാണെങ്കിൽ ഭക്ഷണം ദഹിക്കുന്നതിന് ആവശ്യമായ സമയം ഉറങ്ങുന്നതിന് മുൻപ് തന്നെ ലഭിക്കും.
കൊഴുപ്പ്,കാർബോഹൈഡ്രൈറ്റ്,പഞ്ചസാര എന്നിവയുടെ അളവ് കുറഞ്ഞിരിക്കുന്ന ഭക്ഷണങ്ങളാണ് അത്താഴത്തിന് ഏറ്റവും അനുയോജ്യമായത്.പ്രോട്ടീനും ഫൈബറും അടങ്ങിയ ഭക്ഷണങ്ങളാണ് രാത്രിയിൽ അഴിക്കേണ്ടത്.ചോറും വൈറ്റ് ബ്രഡും കഴിക്കുന്നതിന് പകരം റൊട്ടി,സൂപ്പ് പച്ചക്കറികൾ എന്നിവ കഴിക്കുന്നതാണ് ആരോഗ്യത്തിന് അനുയോജ്യം.