Webdunia - Bharat's app for daily news and videos

Install App

ജിമ്മില്‍ പോകുന്നവര്‍ കഴിക്കേണ്ട പ്രധാന ആഹാരങ്ങള്‍ ഏതെല്ലാം ? - ഇവ ഒരിക്കലും ഒഴിവാക്കരുത്!

ജിമ്മില്‍ പോകുന്നവര്‍ കഴിക്കേണ്ട പ്രധാന ആഹാരങ്ങള്‍ ഏതെല്ലാം ? - ഇവ ഒരിക്കലും ഒഴിവാക്കരുത്!

Webdunia
തിങ്കള്‍, 15 ഒക്‌ടോബര്‍ 2018 (18:33 IST)
ഇന്നത്തെ യുവത്വം ശരീര സൌന്ദര്യം കാത്തു സൂക്ഷിക്കുന്നതില്‍ താല്‍പ്പര്യം കാണിക്കുന്നവരാണ്. മാറിയ ഭക്ഷണക്രമവും രോഗഭീതിയുമാണ് പലരെയും അലട്ടുന്ന പ്രശ്‌നം. ഇരുന്ന് ജോലി ചെയ്യുന്ന സ്‌ത്രീകളും പുരുഷന്മാരും പലവിധ രോഗങ്ങള്‍ക്ക് അടിമപ്പെടാറുണ്ട്.

ഇതോടെയാണ് ജിമ്മില്‍ പോകണമെന്ന ആശയം പലരിലും തോന്നുന്നത്. ജിമ്മില്‍ പോകുന്നത് നല്ലതാണെങ്കിലും ഭക്ഷണ കാര്യത്തിലും ജീവിത ശൈലിയിലും ചില മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. പ്രധാനമായും കഴിക്കേണ്ട ചില ആഹാരസാധനങ്ങളുമുണ്ട്.

കഠിനമായി വ്യായാമം ചെയ്യുന്നവര്‍ പേശികള്‍ക്ക് കരുത്ത് ലഭിക്കുന്ന ചോറ്, ചപ്പാത്തി, ധാന്യങ്ങള്‍, ബ്രൗൺ ബ്രെഡ്എന്നിവ കഴിക്കണം. ശരീരത്തില്‍ ആവശ്യത്തിന് പ്രോട്ടീന്‍ എത്തുന്നുവെന്ന് ഉറപ്പു വരുത്താന്‍ മുട്ടയുടെ വെള്ള,
മുളപ്പിച്ച പയർ, കോഴിയിറച്ചി എന്നിവ ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തണം.

ധാരാളം വെള്ളം കുടിക്കുന്നതിനൊപ്പം ബദാം, ആപ്രിക്കോട്ട്, കശുവണ്ടിപ്പരിപ്പ്, ഈന്തപ്പഴം, ഏത്തപ്പഴം, ബ്ലൂബെറി, മുന്തിരി, ഓറഞ്ച്, പൈനാപ്പിൾ, പപ്പായ എന്നിവയും കഠിനമായ വ്യായാമം ചെയ്യുന്നവര്‍ നിര്‍ബന്ധമായും കഴിക്കണം.
വ്യായാമത്തിന് തൊട്ടു മുമ്പ് ആഹാരം കഴിക്കരുത്. വിശപ്പ് അനുഭവപ്പെടുകയാണെങ്കില്‍ ആപ്പിള്‍, ഓട്‌സ് എന്നിവ കഴിക്കാവുന്നതാണ്.

എസിയുടെ തണുപ്പില്‍ വ്യായാമം ചെയ്യുന്നതും ദോഷകരമാണ്. എസിയുടെ തണുപ്പില്‍ വ്യായാമം ചെയ്യുമ്പോള്‍ ശരീരത്തില്‍ ഡീ ഹൈഡ്രേഷന്‍ സംഭവിക്കുകയും അത് ഗുണത്തേക്കാളോറെ ദോഷമാവുകയും ചെയ്യും. ശരീരം വേണ്ടവിധം ചൂടാകാത്തതിനാല്‍ ഉറക്കവും ക്ഷീണവും പിടികൂടുകയും ചെയ്യും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

World Diabetes Day 2024: പ്രമേഹം ഏതുപ്രായത്തിലും വരാം, അവയവങ്ങളെ സാരമായി ബാധിക്കുന്ന രോഗത്തെ കുറിച്ച് അറിഞ്ഞിരിക്കണം

ടോയ്‌ലറ്റ് സീറ്റിനെക്കാള്‍ അണുക്കള്‍ നിങ്ങളുടെ തലയണകളില്‍ ഉണ്ടാകും!

നിങ്ങള്‍ 10 മിനിറ്റില്‍ കൂടുതല്‍ സമയം ടോയ്ലറ്റില്‍ ചെലവഴിക്കാറുണ്ടോ?

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം നിങ്ങളെ നേരത്തെ വാര്‍ദ്ധക്യത്തിലേക്ക് നയിക്കുമോ? പുതിയ പഠനം പറയുന്നത് ഇതാണ്

കണ്ണുകളെ അണുബാധയില്‍ നിന്നും സംരക്ഷിക്കാം

അടുത്ത ലേഖനം
Show comments