Webdunia - Bharat's app for daily news and videos

Install App

എന്താണ് ലിവർ സിറോസിസ് ? എങ്ങനെ സംഭവിക്കുന്നു? ലക്ഷണങ്ങൾ എന്തെല്ലാം

Webdunia
ബുധന്‍, 22 ഫെബ്രുവരി 2023 (12:47 IST)
മനുഷ്യശരീരത്തിലെ കരളിനെ ഗുരുതരമായി ബാധിക്കുന്ന രോഗമാണ് സിറോസിസ്. കരളിലെ നല്ല കോശങ്ങളുടെ സ്ഥാനത്ത് ഫൈബ്രോസിസ്, വീങ്ങിയ കോശങ്ങൾ, സ്റ്റാർ കോശങ്ങൾ തുടങ്ങിയ രൂപത്തിലുള്ള കേടായ കോശങ്ങൾ രൂപപ്പെടുകയും കരൾ ദ്രവിക്കുകയും പിന്നീട് പ്രവർത്തനരഹിതമാകുകയും ചെയ്യുന്ന അവസ്ഥയാണ് ലിവർ സിറോസിസ്. 
അമിതമദ്യപാനം, ഹെപ്പറ്റെറ്റിസ് ബി, ഹെപ്പറ്റെറ്റിസ് സി, ഫാറ്റി ലിവർ എന്നിവ മൂലമാണ് പ്രധാനമായും ലിവർ സിറോസിസ് സംഭവിക്കുന്നത്. ചില മരുന്നുകളുടെ ദീർഘകാലമായുള്ള ഉപയോഗവും കരളിൻ്റെ പ്രതിരോധ വൈകല്യങ്ങളും ഇതിന് കാരണമാകാം.
 
സിറോസിസ് ബാധിച്ച് ഏറെ നാളുകൾ കഴിഞ്ഞാകും ലക്ഷണങ്ങൾ പ്രകടമാവുക. അമിതമായ ക്ഷീണം, കറുത്ത പാടുകൾ,ചർമ്മത്തിൻ്റെ നിറം മങ്ങൽ,വയറുവേദന,തൂക്കം കുറയുക, വയറ്റിൽ വെള്ളം കെട്ടികിടക്കുക. കാലുകളിലും ശരീരഭാഗങ്ങളിലും നീരു വരുക. ത്വക്കിൽ രക്തക്കലകൾ വരുക,തലക്കറക്കം, രക്തസ്രാവം എന്നിവയാണ് പ്രധാനലക്ഷണങ്ങൾ.
 
കരൾ ശരീയായ രീതിയിൽ പ്രവർത്തിക്കാതെയായാൽ ബാക്ടീരിയ,വൈറസ് എന്നിവ പെട്ടെ ബാധിക്കുകയും കരളിൻ്റെ പ്രവർത്തനം പതുക്കെയാകുമ്പോൾ രക്തശുദ്ധീകരണ പക്രിയ ബാധിക്കപ്പെടുകയും ചെയ്യും. ഇത് രക്തസമ്മർദ്ദം ഉയരാൻ കാരണമാകുന്നു.ലിവർ സിറോസിസ് വരുന്നവരിൽ 70 ശതമാനം പേർക്ക് ലിവർ ക്യാൻസർ വരാനുള്ള സാധ്യതയുള്ളതായാണ് വിദഗ്ധർ പറയുന്നത്.
 
സിടി സ്കാൻ, അൾട്രാ സൗണ്ട് സ്കാൻ,ലാപ്രോസ്കോപ്പി,ലിവർ ബയോപ്സി എന്നിവയാണ് രോഗം തിരിച്ചറിയാനുള്ള ടെസ്റ്റുകൾ.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്റ്റൈലൻ ടാറ്റൂ ഭാവിയിൽ വില്ലനാകുമോ?

വിരബാധ ഒഴിവാക്കാന്‍ ശീലിക്കാം ഇക്കാര്യങ്ങള്‍

ശരീരത്തിന്റെ ഈ ഭാഗങ്ങളിലാണോ വേദന, ഇക്കാര്യങ്ങള്‍ അറിയണം

ആഴ്ചയില്‍ രണ്ടുദിവസമെങ്കിലും മീന്‍ കഴിച്ചിരിക്കണം, ഇക്കാര്യങ്ങള്‍ അറിയണം

നല്ല മാനസികാരോഗ്യത്തിന് മറ്റുള്ളവരോട് നല്ല ബന്ധം പുലര്‍ത്താം

അടുത്ത ലേഖനം
Show comments