Webdunia - Bharat's app for daily news and videos

Install App

അമിതമായാൽ വെള്ളവും ആപത്ത്, നിങ്ങൾ അറിയേണ്ട കാര്യങ്ങൾ

Webdunia
വെള്ളി, 29 ജൂലൈ 2022 (18:41 IST)
നമ്മുടെ ശരീരത്തിൻ്റെ എല്ലാ കോശങ്ങൾക്കും അവയവങ്ങൾക്കും അതിൻ്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കാൻ ഏറ്റവും ആവശ്യമുള്ള ഒന്നാണ് വെള്ളം. ശരീരത്തിൻ്റെ ആവശ്യങ്ങൾക്കനുസരിച്ച് ഓരോ ആളുകളും കുടിക്കേണ്ട വെള്ളത്തിൻ്റെ അളവ് വ്യത്യസ്തമാണ്.
 
ആരോഗ്യം നിലനിർത്താൻ വെള്ളം അത്യാവശ്യമാണെങ്കിലും അമിതമായി വെള്ളം കുടിക്കുന്നതും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും. ശരീരത്തിൽ ജലാംശത്തിൻ്റെ അളവ് കൂടിയാൽ എന്ത് സംഭവിക്കും?
 
ശരീരത്തിൽ കൂടുതലായി വരുന്ന വെള്ളം പുറന്തള്ളുന്നത് വൃക്ക സംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകും. ശരീരത്തിലെ അമിതമായ ജലാംശം രക്തത്തിലെ ഉപ്പിൻ്റെ അളവ് കുറയാൻ ഇടയാക്കും. ഹൈപ്പോനോട്രെമിയ എന്നാണ് ഈ അവസ്ഥയ്ക്ക് പറയുന്നത്. ഇതുമൂലം പേശികൾക്ക് ബലക്കുറവ്,പേശിവേദന,തലക്കറക്കം എന്നിവയ്ക്ക് കാരണമാകും.
 
ഈ അവസ്ഥ ഒഴിവാക്കാനായി മോര്,ഉപ്പും പഞ്ചസാരയും ചേർത്ത നാരങ്ങാവെള്ളം, തേങ്ങാവെള്ളം,തൈര് എന്നിവ ഉപയോഗിക്കുന്നത് ശീലമാക്കാവുന്നതാണ്. ഒരാൾ ഒരു ദിവസം കുറഞ്ഞത് 8 ഗ്ലാസ് വെള്ളം കുടിക്കണമെന്ന് പറയുമെങ്കിലും ഓരോ വ്യക്തിയേയും അനുസരിച്ച് ഇത് വ്യത്യാസപ്പെടും. പ്രായം,ഭക്ഷണത്തിലെ പോഷകങ്ങളുടെ അളവ്,ശരീരഭാരം,വ്യായാമം എന്നിവ കൂടി കണക്കിലെടുത്താണ് കുടിക്കേണ്ട വെള്ളത്തിൻ്റെ അളവ് നിശ്ചയിക്കേണ്ടത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒറ്റയടിക്ക് കൂടുതല്‍ വെള്ളം കുടിക്കുന്ന ശീലമുണ്ടോ?

ദീര്‍ഘദൂരയാത്ര പോകുമ്പോള്‍ മൂത്രം പിടിച്ചുവയ്ക്കാറുണ്ടോ? ആപത്ത്

ഇന്ത്യയില്‍ 442 പുരുഷന്മാരില്‍ ഒരാള്‍ക്ക് വൃക്കയില്‍ കാന്‍സര്‍ വരാന്‍ സാധ്യത!

മോശം ബന്ധത്തില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിയുന്നില്ലേ, ഈ ടിപ്‌സുകള്‍ പ്രയോഗിക്കു

ഇഞ്ചിയുടെ അതിശയിപ്പിക്കുന്ന ആരോഗ്യഗുണങ്ങള്‍ അറിയാമോ

അടുത്ത ലേഖനം
Show comments