Webdunia - Bharat's app for daily news and videos

Install App

കടന്നല്‍ കുത്തേറ്റാല്‍ മരിക്കുമോ?

Webdunia
ബുധന്‍, 4 ഓഗസ്റ്റ് 2021 (13:58 IST)
പാലക്കാട് കടന്നല്‍ കുത്തേറ്റ് ഒന്നാം ക്ലാസുകാരന്‍ മരിച്ച വാര്‍ത്ത എല്ലാവരെയും ഞെട്ടിക്കുന്നതാണ്. ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിച്ചെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. പിതാവിനൊപ്പം റബ്ബര്‍ തോട്ടത്തില്‍ നിന്ന് വിറകെടുക്കുന്നതിനിടെയാണ് കുട്ടിക്ക് കടന്നല്‍ കുത്തേറ്റത്. 
 
കടന്നല്‍ കുത്തേറ്റാല്‍ ഉടന്‍ മരിക്കുമോ എന്ന സംശയം പലര്‍ക്കുമുണ്ട്. വളരെ അപൂര്‍വ്വമായാണ് കടന്നല്‍ കുത്തേറ്റ് മരിച്ച വാര്‍ത്ത നാം കേള്‍ക്കാറുള്ളത്. കടന്നല്‍ കുത്തിനെ നാം പേടിക്കണോ? 
 
പലതരം എന്‍സൈമുകളുടെയും അമൈനുകളുടെയും ടോക്സിക്കായ പെപ്റ്റൈഡുകളുടെയും മിശ്രിതമാണ് ഇവയുടെ വിഷം. കടന്നല്‍ കുത്തുകള്‍ക്ക് ഒരാളെ കൊല്ലാനുള്ള കെല്‍പ്പുണ്ട്. എന്നാല്‍, കുത്തുകളുടെ എണ്ണം അനുസരിച്ചിരിക്കും ഓരോരുത്തരുടെയും ശരീരത്തില്‍ ഈ വിഷം പ്രവര്‍ത്തിക്കുന്നത്. അനാഫിലാക്റ്റിക് അലര്‍ജിയുള്ളവരില്‍ കടന്നല്‍ കുത്തേറ്റാല്‍ സ്ഥിതി സങ്കീര്‍ണമാകും. ഗുരുതരമായ അലര്‍ജി പ്രശ്‌നമുള്ളവര്‍ കടന്നല്‍ കുത്തേറ്റാല്‍ ഉടന്‍ വൈദ്യസഹായം തേടണം. അനാഫിലാക്റ്റിക് അലര്‍ജിയുള്ളവരില്‍ കടന്നല്‍ കുത്തേറ്റാല്‍ രക്ത സമ്മര്‍ദം അപകടകരമായ രീതിയില്‍ കുറയുകയും ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യും. ഇത്തരം അലര്‍ജി പ്രശ്‌നങ്ങള്‍ ഉള്ളവര്‍ കടന്നല്‍ കുത്തേറ്റാല്‍ എപ്പിനെഫിറിന്‍ (Epinephrine) കുത്തിവയ്പ് എടുക്കേണ്ടിവരും. എപ്പിപെന്‍ എന്നാണ് ഈ കുത്തിവയ്പ് വ്യാപകമായി അറിയപ്പെടുന്നത്.  
 
സാധാരണ ഒരു കടന്നലിന്റെ കുത്തേറ്റാല്‍ കുത്തേറ്റ ഭാഗത്ത് തടിയ്ക്കുകയോ കടച്ചിലോ അനുഭവപ്പെടുകയാണ് പതിവ്. എന്നാല്‍, അലര്‍ജിയുള്ളവരില്‍ തലകറക്കം, ഛര്‍ദി, തലവേദന, ശരീരം തളരുന്ന പോലെ തോന്നുക തുടങ്ങിയ ലക്ഷണങ്ങള്‍ കാണിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒറ്റയടിക്ക് കൂടുതല്‍ വെള്ളം കുടിക്കുന്ന ശീലമുണ്ടോ?

ദീര്‍ഘദൂരയാത്ര പോകുമ്പോള്‍ മൂത്രം പിടിച്ചുവയ്ക്കാറുണ്ടോ? ആപത്ത്

ഇന്ത്യയില്‍ 442 പുരുഷന്മാരില്‍ ഒരാള്‍ക്ക് വൃക്കയില്‍ കാന്‍സര്‍ വരാന്‍ സാധ്യത!

മോശം ബന്ധത്തില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിയുന്നില്ലേ, ഈ ടിപ്‌സുകള്‍ പ്രയോഗിക്കു

ഇഞ്ചിയുടെ അതിശയിപ്പിക്കുന്ന ആരോഗ്യഗുണങ്ങള്‍ അറിയാമോ

അടുത്ത ലേഖനം
Show comments