ശീലമാക്കാം മുളപ്പിച്ച ചെറുപയർ; ഗുണങ്ങൾ ഇവയൊക്കെ
അസിഡിറ്റി ഇല്ലാതാക്കാനും മുളപ്പിച്ച പയറിലെ പോഷകങ്ങൾ സഹായിക്കുന്നു.
രാവിലെ വ്യായാമത്തിന് ശേഷം അല്പം മുളപ്പിച്ച ചെറുപയർ കഴിക്കുന്നത് പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്നു. ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നിലനിർത്താൻ സഹായിക്കുന്നു. ശരീരത്തിലെ ആസിഡിന്‍റെ അളവ് കുറച്ച് പിഎച്ച് നില നിയന്ത്രിച്ചു നിർത്തുന്നു. അസിഡിറ്റി ഇല്ലാതാക്കാനും മുളപ്പിച്ച പയറിലെ പോഷകങ്ങൾ സഹായിക്കുന്നു.
ശരീരഭാരം കുറയ്ക്കാൻ ഏറ്റവും മികച്ച ഭക്ഷണമാണ് ഇത്. കാലറി കുറവും പോഷകങ്ങൾ കൂടുതലും ആയതിനാൽ ഭാരം കൂടുമോ എന്ന പേടിയില്ലാതെ തന്നെ മുളപ്പിച്ച പയർ കഴിക്കാവുന്നതാണ്. കൂടാതെ ഇവയിൽ ധാരാളം നാരുകളും അടങ്ങിയിട്ടുണ്ട്. ഇത് വിശപ്പിന്‍റെ ഹോർമോൺ ഉത്പാദനം തടയുന്നു. ധാരാളം എൻസൈമുകൾ അടങ്ങിയിട്ടുള്ളതിനാൽ ഇത് ദഹന പ്രവർത്തനങ്ങൾ വർധിപ്പിക്കാനും സഹായിക്കുന്നു.
അകാല വാർധക്യം തടയുന്ന നിരവധി ആന്‍റി ഓക്സിഡന്‍റുകൾ മുളപ്പിച്ച പയറിലുണ്ട്. ഫാറ്റി ലിവർ രോഗമുള്ളവർ ദിവസവും അല്പം ചെറുപയർ കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കരൾ രോഗങ്ങൾ അകറ്റാനും കരളിലെ കൊഴുപ്പ് നീക്കം ചെയ്യാനുമെല്ലാം വളരെ നല്ലതാണ് മുളപ്പിച്ച പയർ.
മുളപ്പിക്കുമ്പോൾ പയർവർഗങ്ങളിൽ ജീവകം എ ധാരാളമായി ഉണ്ട്. ഇവ ഹെയർ ഫോളിക്കുകളെ ഉത്തേജിപ്പിക്കുന്നു. കട്ടികൂടിയ നീണ്ട മുടിയിഴകളുടെ വളർച്ചയ്ക്ക് സഹായിക്കുന്നു. മുളയിൽ സിങ്ക് ധാരാളമായുണ്ട്.