Webdunia - Bharat's app for daily news and videos

Install App

അപൂര്‍വ രോഗമായ സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി അസുഖം ബാധിച്ച 40 കുട്ടികള്‍ക്ക് സൗജന്യമായി മരുന്ന് വിതരണം ചെയ്തു

സിആര്‍ രവിചന്ദ്രന്‍
ഞായര്‍, 16 ജൂലൈ 2023 (18:23 IST)
അപൂര്‍വ രോഗമായ സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്.എം.എ) അസുഖം ബാധിച്ച 40 കുട്ടികള്‍ക്ക് സൗജന്യമായി മരുന്ന് വിതരണം ചെയ്തതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഒരു വയലിന് 6 ലക്ഷം രൂപ വീതം വിലവരുന്ന 450 യൂണിറ്റ് മരുന്നുകളാണ് നല്‍കിയത്. ഇന്ത്യയില്‍ ആദ്യമായാണ് സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം ജൂലൈ 16 മുതല്‍ മരുന്ന് നല്‍കി വരുന്നത്. ക്രൗഡ് ഫണ്ടിംഗ് മുഖേന മരുന്നുകളും സര്‍ക്കാര്‍ ഫണ്ട് മുഖേന ചികിത്സയ്ക്ക് വേണ്ട അനുബന്ധ സൗകര്യങ്ങളുമാണ് ഒരുക്കിയത്. രോഗികളുടെ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിന് മേഖലകളായി തിരിച്ച് തിരുവന്തപുരം എസ്.എ.ടി. ആശുപത്രി വഴിയും കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃ ശിശു സംരക്ഷണ കേന്ദ്രം വഴിയുമാണ് മരുന്ന് വിതരണം നടത്തിയതെന്ന് മന്ത്രി വ്യക്തമാക്കി.
 
എസ്.എ.ടി. ആശുപത്രിയെ സെന്റര്‍ ഓഫ് എക്‌സലന്‍സായി അടുത്തിടെ കേന്ദ്രം ഉയര്‍ത്തിയിരുന്നു. സെന്റര്‍ ഓഫ് എക്‌സലന്‍സ് പദ്ധതി വഴിയുള്ള ചികിത്സയ്ക്കായി 3 കോടി രൂപ ലഭ്യമായിട്ടുണ്ട്. സെന്റര്‍ ഓഫ് എക്‌സലന്‍സ് വഴി അപൂര്‍വ രോഗങ്ങളുള്ള 153 പേര്‍ രജിസ്റ്റര്‍ ചെയ്തു. സെന്റര്‍ ഓഫ് എക്‌സലന്‍സ് പദ്ധതി വഴി ടെക്‌നിക്കല്‍ കമ്മിയുടെ പരിശോധനയും മാര്‍ഗനിര്‍ദേശ പ്രകാരവും അര്‍ഹരായ രോഗികള്‍ക്ക് അതത് ആശുപത്രികളില്‍ സൗജന്യ ചികിത്സ ലഭിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംവിധായകനെയല്ല സിനിമ ഹിറ്റാക്കിയവന്മാരെ വേണം കുറ്റം പറയാൻ, അനിമൽ സിനിമയിൽ പ്രതികരിച്ച് ഖുശ്ബു

കാത്തിരിപ്പ് വെറുതെ ആവില്ല,വിക്രമിന്റെ 'തങ്കലാന്‍' വിശേഷങ്ങള്‍

'ഏറ്റവും പ്രിയപ്പെട്ട' മമ്മൂക്ക; മെഗാസ്റ്റാറിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് സാമന്ത

നടന്‍ ടൊവിനോ തോമസിന്റെ പാചകക്കാരന്‍ വാഹനാപകടത്തില്‍ മരിച്ചു; ഹൃദയം തകര്‍ന്ന് താരം !

യുപിയില്‍ ശൈത്യതരംഗം: ലക്‌നൗവില്‍ ഈമാസം ആറുവരെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

കുട്ടികളുടെ തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ഈ ഭക്ഷണങ്ങള്‍ നല്‍കാം

പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിക്കാന്‍ നിങ്ങളുടെ അശ്രദ്ധ മതി ! അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

വേനല്‍ക്കാല രോഗങ്ങള്‍ക്കെതിരെ പ്രത്യേക ജാഗ്രത വേണം: ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

അജിനോ മോട്ടോ വിഷമൊന്നും അല്ല ! തെറ്റിദ്ധാരണ മാറ്റൂ

World Hearing Day 2024: ഹെഡ്‌സെറ്റ് ഉപയോഗിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

അടുത്ത ലേഖനം
Show comments