Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

കരള്‍ അപകടത്തിലാണോ ?; ഈ സൂചനകള്‍ ശ്രദ്ധിക്കുക!

കരള്‍ അപകടത്തിലാണോ ?; ഈ സൂചനകള്‍ ശ്രദ്ധിക്കുക!
, തിങ്കള്‍, 2 സെപ്‌റ്റംബര്‍ 2019 (17:51 IST)
ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്ന പ്രധാന അവയവങ്ങളിലൊന്നാണ് കരള്‍. ഏകദേശം ഒന്നര കിലോഗ്രാം ഭാരം വരുന്ന അവയവമായ കരളിന് അനേകം ജോലികളുണ്ട് നിര്‍വഹിക്കാന്‍.

ശരീരത്തിലെ വിഷകരമായ വസ്‌തുക്കള്‍ വലിച്ചെടുത്ത് രക്തം ഉള്‍പ്പടെ ശുചിയാക്കുക, ദഹനം എളുപ്പമാക്കുക, ശരീരത്തിലെ അണുബാധകള്‍ ഭേദമാക്കുക എന്നിവയൊക്കെയാണ് കരളിന്‍റെ പ്രധാന ജോലികള്‍.

പലപ്പോഴും കരള്‍ രോഗം തിരിച്ചറിയാന്‍ വൈകാറുണ്ട്. അമിത മദ്യപാനവും, പുകവലി, വ്യായാമമില്ലായ്മ, ജങ്ക് ഫുഡിന്റെ അമിതോപയോഗം എന്നിവയാണ് പലപ്പോഴും കരളിന് ആപത്താകുന്നത്.  

ശരീരം നല്‍കുന്ന ചില മുന്നറിയിപ്പുകള്‍ ശ്രദ്ധിച്ചാല്‍ പലപ്പോഴും രോഗം വേഗം തിരിച്ചറിയാന്‍ സാധിക്കും. ചര്‍മ്മം, കണ്ണിലെ വെള്ളഭാഗം എന്നിവ മഞ്ഞനിറമായി മാറുന്നത് കരളിന്‍റെ ആരോഗ്യം മോശമായി തുടങ്ങുന്നതിന്റെ ആദ്യ സൂചനകളാണ്.

ചുവപ്പ് നിറത്തിലുള്ള മൂത്രത്തിന്‍റെ നിറവ്യത്യാസം മറ്റൊരു പ്രധാന ലക്ഷണമാണ്. ശരീരത്തില്‍ അമിതമായി  ചൊറിച്ചില്‍ അനുഭവപ്പെടുന്നതും മുറിവുകളില്‍ നിന്ന് നിലയ്‌ക്കാതെ രക്തം വരുന്നതും കരള്‍രോഗ ലക്ഷണമായി കണക്കാക്കാം.

ശരീരത്തില്‍ പെട്ടെന്നുണ്ടാകുന്ന തടിപ്പും, നീര്‍ക്കെട്ടും കരള്‍രോഗത്തിന്റെ ലക്ഷണമാകാം. വയര്‍, കാല്‍ എന്നിവിടങ്ങളില്‍ വെള്ളംകെട്ടി നില്‍ക്കുന്നതുകൊണ്ടാണ് നീര്‍ക്കെട്ട് ഉണ്ടാകുന്നത്. മിക്കവാറും കരള്‍  രോഗികളിൽ രോഗലക്ഷണങ്ങൾ ബാഹ്യമായി കണ്ടെന്നിരിക്കില്ല. ചിലപ്പോൾ ഉദരത്തിന്റെ മുകൾഭാഗത്ത് അസ്വസ്‌ഥത ഉണ്ടാവാം.

(മേല്‍പ്പറഞ്ഞ വിവരങ്ങള്‍ കരള്‍ രോഗത്തിന്റേത് ആകണമെന്ന് ഉറപ്പ് പറയാനാകില്ല. ഒരു ഡോക്‍ടറില്‍ നിന്ന് നിര്‍ദേശങ്ങള്‍ സ്വീകരിക്കേണ്ടതാണ് ആവശ്യം)

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാവിലെ ചായയും കാപ്പിയും ഒഴിവാക്കി ലെമൺ ടീ പതിവാക്കൂ! ഗുണങ്ങൾ നിരവധിയാണ്