Webdunia - Bharat's app for daily news and videos

Install App

വേനല്‍ച്ചൂട് തുടങ്ങി; അഗ്നബാധയുണ്ടാകാന്‍ സാധ്യത, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 16 ഫെബ്രുവരി 2023 (08:25 IST)
കാലാവസ്ഥാ വ്യതിയാനം മൂലം  വേനല്‍ക്കാലം എത്തും മുന്‍പു തന്നെ ഇത്തവണ ചൂടിന്റെ ആധിക്യം വര്‍ദ്ധിച്ചിരിക്കുകയാണ്. അതിന്റെ ഭാഗമായി അഗ്‌നിബാധയടക്കം ഒഴിവാക്കാന്‍ സാധ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ജനങ്ങളോടഭ്യര്‍ത്ഥിച്ചു. ഏത് തീപ്പിടത്തമായാലും ഉടന്‍ തന്നെ വിവരം അടുത്തുള്ള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷനെ അറിയിക്കണം. അഗ്‌നിബാധയും മറ്റ് അപകടങ്ങളും അഗ്‌നിരക്ഷാ വകുപ്പിനെ 131 എന്ന നമ്പറില്‍ സമയബന്ധിതമായി അറിയിക്കാനും ശ്രദ്ധിക്കണം. 
 
അഗ്‌നിബാധയ്ക്ക് ഇടയാക്കുന്ന തരത്തില്‍ തീക്കൊള്ളിയും മറ്റും അലക്ഷ്യമായി വലിച്ചെറിയരുത്. പൊതുസ്ഥലങ്ങളില്‍ വേസ്റ്റ് കത്തിക്കരുത്. വേസ്റ്റും മറ്റും കത്തിച്ച സ്ഥലങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്. കെട്ടിടങ്ങള്‍ക്ക് സമീപം തീ പടരാന്‍ സാധ്യതതയുള്ള എന്തെങ്കിലും ഉണ്ടെങ്കില്‍ അത് നീക്കം ചെയ്യണം. പൊതുസ്ഥലങ്ങളില്‍ പുകവലി നിര്‍ബന്ധമായും ഒഴിവാക്കുക.  മാലിന്യം നിക്ഷേപിക്കുന്ന സ്ഥലങ്ങളില്‍ പൊട്ടിത്തെറിക്കുന്നതോ ആളിക്കത്തുന്നതോ ആയ ദ്രാവകങ്ങള്‍ അടങ്ങിയ കുപ്പികളോ സമാനമായ മറ്റു വസ്തുക്കളോ ഇടാതിരിക്കുക എന്നിവയൊക്കെ പ്രധാാനമാണ്. 
 
കെട്ടിടങ്ങളിലെ സ്ഥിരം അഗ്‌നിശമന സംവിധാനങ്ങള്‍ പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പാക്കണം, തീ കത്താന്‍ പര്യാപ്തമായ വസ്തുക്കള്‍ കൂട്ടിയിടരുത്. വൈദ്യുത ഉപകരണങ്ങള്‍ ഉപയോഗിക്കുമ്പോഴും ശേഷവും അഗ്‌നിബാധയ്ക്കുള്ള സാധ്യത ഒഴിവാക്കാനുള്ള മുന്‍കരുതല്‍ സ്വീകരിക്കണം. രാത്രിയില്‍ മൊബൈല്‍ ഫോണ്‍ അടക്കമുള്ള ഉപകരണങ്ങളില്‍ നിന്നും അഗ്‌നിബാധയ്ക്കുള്ള സാധ്യത ഒഴിവാക്കണം. 
 
ഒഴിഞ്ഞ പറമ്പുകളിലും പുരയിടങ്ങളിലും കത്താന്‍ പര്യാപ്തമായ രീതിയില്‍ പുല്ലും സസ്യലതാതികളും ഉണങ്ങി നില്‍ക്കുന്നവ നീക്കം ചെയ്യണം. കാട്ടുതീ തടയുന്നതിനും കാട്ടുതീ മൂലം അപകടം ഒഴിവാക്കുന്നതിനും വിനോദ സഞ്ചാരികളടക്കം ശ്രദ്ധിക്കണം. വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ അസ്വാഭാവികമായ മണമോ മറ്റോ അനുഭവപ്പെട്ടാല്‍ പരിശോധിച്ചതിനുശേഷം യാത്ര തുടരുക. വാഹനങ്ങളില്‍ തീ പടരാതിരിക്കാനുള്ള മുന്‍കരുതലുകളും സ്വീകരിക്കുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംവിധായകനെയല്ല സിനിമ ഹിറ്റാക്കിയവന്മാരെ വേണം കുറ്റം പറയാൻ, അനിമൽ സിനിമയിൽ പ്രതികരിച്ച് ഖുശ്ബു

കാത്തിരിപ്പ് വെറുതെ ആവില്ല,വിക്രമിന്റെ 'തങ്കലാന്‍' വിശേഷങ്ങള്‍

'ഏറ്റവും പ്രിയപ്പെട്ട' മമ്മൂക്ക; മെഗാസ്റ്റാറിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് സാമന്ത

നടന്‍ ടൊവിനോ തോമസിന്റെ പാചകക്കാരന്‍ വാഹനാപകടത്തില്‍ മരിച്ചു; ഹൃദയം തകര്‍ന്ന് താരം !

യുപിയില്‍ ശൈത്യതരംഗം: ലക്‌നൗവില്‍ ഈമാസം ആറുവരെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

കുട്ടികളുടെ തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ഈ ഭക്ഷണങ്ങള്‍ നല്‍കാം

പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിക്കാന്‍ നിങ്ങളുടെ അശ്രദ്ധ മതി ! അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

വേനല്‍ക്കാല രോഗങ്ങള്‍ക്കെതിരെ പ്രത്യേക ജാഗ്രത വേണം: ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

അജിനോ മോട്ടോ വിഷമൊന്നും അല്ല ! തെറ്റിദ്ധാരണ മാറ്റൂ

World Hearing Day 2024: ഹെഡ്‌സെറ്റ് ഉപയോഗിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

അടുത്ത ലേഖനം
Show comments