Webdunia - Bharat's app for daily news and videos

Install App

തുമ്മല്‍ എത്ര വിധം ?; കാരണങ്ങള്‍ എന്തെല്ലാം ?

Webdunia
ചൊവ്വ, 17 സെപ്‌റ്റംബര്‍ 2019 (20:28 IST)
ചില പ്രത്യേക തരത്തിലുള്ള വസ്തുക്കള്‍ക്ക് ശരീരവുമായി സമ്പര്‍ക്കമുണ്ടാകുന്ന വേളയില്‍ ശരീരം അസ്വാഭാവികമായ രീതിയില്‍ പ്രതികരിക്കാറുണ്ട്. അത് അലര്‍ജി, തുമ്മല്‍, ശ്വാസതടസം എന്നിങ്ങനെയുള്ള രീതിയിലായിരിക്കും അനുഭവപ്പെടുക.

രോഗപ്രതിരോധ ശക്തി കുറഞ്ഞവർക്കാണു സാധാരണമായി അതിശക്തമായ തുമ്മൽ കണ്ടു വരുന്നത്.  അധികകാലമായി പ്രമേഹമുള്ളവർക്കും ഇങ്ങനെ തുമ്മൽ വരാം. പ്രമേഹം, രോഗപ്രതിരോധ ശക്തി കുറയ്ക്കുന്നതു കൊണ്ടാണ് ചിലരിൽ ഇത്തരം തുമ്മൽ കാണാറുള്ളത്.

അലർജികൊണ്ടുള്ള തുമ്മൽ, രോഗങ്ങളോട് അനുബന്ധിച്ചുള്ള തുമ്മൽ എന്നിങ്ങളെ തുമ്മൽ രണ്ടു വിധമുണ്ട്. മഞ്ഞ്, തണുപ്പ്, പൊടി, പുക, പൂമ്പൊടി, സ്പ്രേ, പെയിന്റ് തുടങ്ങിയവയുടെ കണങ്ങൾ അലർജി മൂലമുള്ള തുമ്മലിനു കാരണമാകും.

വിവിധ തരം പനികൾ, മൂക്കിൽ ദശയോ മുഴയോ വളരൽ, മൂക്കിന്റെ പാലത്തിനുള്ള വളവ്, നെറ്റിയിലെ കഫക്കെട്ട്, ടോൺസലൈറ്റ്സ്, ആസ്മ, വിവിധ ഇനം ചുമകൾ എന്നിവ മൂലമുണ്ടാകുന്നതാണു രണ്ടാമത്തെ ഇനം തുമ്മൽ.

വളർത്തു മൃഗങ്ങളുടെ രോമം, വസ്ത്രങ്ങളിൽ നിന്നും പുസ്തകങ്ങളിൽ നിന്നുമുള്ള പൊടി, മാറാലകളും അതിൽ തങ്ങി നിൽക്കുന്ന പൊടികളും പലർക്കും തുമ്മലുണ്ടാക്കും.

ചില ആളുകള്‍ക്ക് രാവിലെ എഴുന്നേറ്റ ഉടന്‍ നിര്‍ത്താതെയുള്ള തുമ്മലുണ്ടായിരിക്കും. ഈ തുമ്മല്‍ ചിലപ്പോള്‍ 15 മിനിറ്റുവരെ നീണ്ടുനില്‍ക്കും. മറ്റ് സമയങ്ങളിലൊന്നും ഈ കുഴപ്പമുണ്ടാകുകയുമില്ല. എന്തുകൊണ്ടാണ് ഈ തുമ്മല്‍ അനുഭവപ്പെടുന്നത്? അതിന് എന്തെങ്കിലും മരുന്ന് കഴിക്കേണ്ടതുണ്ടോ എന്നെല്ലാം പലരും ചോദിക്കാറുണ്ട്.

കഫവൃദ്ധി മൂലമാണ് ഇത്തരത്തിലുള്ള തുമ്മല്‍ അനുഭവപ്പെടുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്. ചിലരില്‍ ഇത് വര്‍ധിച്ച് ക്രമേണ ശ്വാസകോശത്തില്‍ നീര്‍ക്കെട്ടും ശരീരത്തിലെ രോഗപ്രതിരോധ പ്രവര്‍ത്തനത്തിന് തടസവുമുണ്ടാക്കും.

അഞ്ചു തുളസിയില, അര ടീസ്പൂണ്‍ മഞ്ഞള്‍പൊടി എന്നിവ ചേര്‍ത്ത് രാവിലെ കഴിക്കുന്നത് ഈ പ്രശ്നത്തെ ശമിപ്പിക്കുമെന്നും ആരോഗ്യവിദഗ്ദര്‍ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

വിരബാധ ഒഴിവാക്കാന്‍ ശീലിക്കാം ഇക്കാര്യങ്ങള്‍

ശരീരത്തിന്റെ ഈ ഭാഗങ്ങളിലാണോ വേദന, ഇക്കാര്യങ്ങള്‍ അറിയണം

ആഴ്ചയില്‍ രണ്ടുദിവസമെങ്കിലും മീന്‍ കഴിച്ചിരിക്കണം, ഇക്കാര്യങ്ങള്‍ അറിയണം

നല്ല മാനസികാരോഗ്യത്തിന് മറ്റുള്ളവരോട് നല്ല ബന്ധം പുലര്‍ത്താം

റേഷന്‍ അരി കടയില്‍ വിറ്റിട്ട് മറ്റു അരികള്‍ വാങ്ങുന്നത് മണ്ടത്തരം, ഇക്കാര്യം അറിയാമോ

അടുത്ത ലേഖനം
Show comments