Webdunia - Bharat's app for daily news and videos

Install App

ശരീരത്തില്‍ പ്രോട്ടീന്‍ കുറഞ്ഞാല്‍ അപകടം; എന്തെല്ലാം കഴിക്കണം ?

Webdunia
ചൊവ്വ, 20 ഓഗസ്റ്റ് 2019 (16:40 IST)
ശരീരിക വളര്‍ച്ചയ്‌ക്കും കരുത്തിനും ഏറ്റവും ആവശ്യമായ ഘടകമാണ് പ്രോട്ടീന്‍. കഠിനമായ ജോലി ചെയ്യുന്നവര്‍ക്കും അല്ലാത്തവര്‍ക്കും പ്രോട്ടീന്‍ ആവശ്യമാണ്. നമ്മുടെ ജീവിതശൈലിയെ പോലും ബാധിക്കുന്ന വലിയ പ്രശ്‌നമാണ് ശരീരത്തില്‍ പ്രോട്ടില്‍ കുറയുമ്പോള്‍ സംഭവിക്കുന്നത്.

ഉത്സാഹക്കുറവ്, ജോലി ചെയ്യാൻ താൽപര്യ കുറവ്, തളർച്ച, കഠിനമായ പണി ചെയ്യാന്‍ കഴിയാതെ വരുക, ഹോർമോൺ വ്യതിയാനം, മസിലുകളുടെ ശക്തി കുറയുക, വിളർച്ച, ത്വക്ക് രോഗങ്ങൾ എന്നിവ പ്രോട്ടീന്‍ കുറയുമ്പോള്‍ ഉണ്ടാകുന്ന ശാരീരിക പ്രശ്‌നങ്ങളാണ്.

ചെറുപ്പക്കാർക്ക്  ഒരു ദിവസം വേണ്ടത് 66 ​ഗ്രാം പ്രോട്ടീനാണ്. ഇതനുസരിച്ചാകണം ഭക്ഷണ ശൈലിയില്‍ മാറ്റം വരുത്തേണ്ടത്. ഭക്ഷണക്രമത്തിലൂടെ പ്രോട്ടീന്‍ ഉല്പാദിപ്പിക്കാന്‍ കഴിയും.

മാംസാഹാരം കഴിക്കുന്നവര്‍ക്ക് പ്രോട്ടിന്‍ എളുപ്പം ലഭിക്കും. 100 ഗ്രാം മാംസത്തില്‍ 28 ഗ്രാം പ്രോട്ടീൻ അടങ്ങിയിരിക്കും. ചോറില്‍ കുറഞ്ഞ തോതില്‍ മാത്രമാണ് പ്രോട്ടിന്‍ അടങ്ങിയിരിക്കുന്നത്. ഗോതമ്പില്‍ 10 ഗ്രാമും പാലിൽ 14 ഗ്രാം പ്രോട്ടീനും അടങ്ങിയിട്ടുണ്ട്.

മുട്ടയില്‍ കുറഞ്ഞ തോതിലാണ് പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നത്. ഗോതമ്പില്‍ 10 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. 100 ഗ്രാം പനീറിൽ 19 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഡ്രൈ ഫ്രൂട്‌സ് ധാരാളം കഴിക്കുന്നത് ഉത്തമമാണ്. എന്നാല്‍, പ്രോട്ടീന്‍ മരുന്നുകള്‍ കഴിക്കുന്നത് ശരീരത്തിന് ദോഷം മാത്രമേ ചെയ്യൂ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒറ്റയടിക്ക് കൂടുതല്‍ വെള്ളം കുടിക്കുന്ന ശീലമുണ്ടോ?

ദീര്‍ഘദൂരയാത്ര പോകുമ്പോള്‍ മൂത്രം പിടിച്ചുവയ്ക്കാറുണ്ടോ? ആപത്ത്

ഇന്ത്യയില്‍ 442 പുരുഷന്മാരില്‍ ഒരാള്‍ക്ക് വൃക്കയില്‍ കാന്‍സര്‍ വരാന്‍ സാധ്യത!

മോശം ബന്ധത്തില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിയുന്നില്ലേ, ഈ ടിപ്‌സുകള്‍ പ്രയോഗിക്കു

ഇഞ്ചിയുടെ അതിശയിപ്പിക്കുന്ന ആരോഗ്യഗുണങ്ങള്‍ അറിയാമോ

അടുത്ത ലേഖനം
Show comments